കുന്നംകുളം : ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽപ്രചരിപ്പിച്ച് ഭർത്താവ്. എരുമപ്പെട്ടിയിലാണ് സംഭവം. ഭർത്താവ് മണ്ടംപറമ്പ് കളത്ത് വീട്ടിൽ സെബി(33) യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷംമുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവുംകുടുംബവും യുവതിയെ ശാരീരിക– മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെമദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.










