എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ചതിരുത്ത് അംഗനവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി റാബിയസ്വാഗതം പറഞ്ഞ പരിപാടിയിൽ പതിമൂന്നാം വാർഡ് മെമ്പർ സുഹൈല അഫീഫ്, പ്രഭാകരൻ നടുവട്ടം, ഡോ.അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. സതി ടീച്ചർ നന്ദി പറഞ്ഞു.
CultureMay 15, 2023










