വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയും ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയും സംയുക്ത ആഭി മുഖ്യത്തിൽ നഗരസഭ ടൗൺഹാളിൽ വെച്ച് സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10.00 ന് ആരംഭിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയിലെ സീനിയർ മാനേജർ നിതിൻ ടി.കെ അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഫിനാൻഷ്യൽ ലിറ്ററസി സെന്റർ മേധാവി സതീഷ് ചദ്രൻ സാമൂഹ്യ സുരക്ഷാ പദ്ധതികളായ PMSBY ( പ്രധാനമന്ത്രി സുരഷാ ഭീമാ യോജന ) PMJJBY ( പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന ) എന്നിവയെ സംബന്ധിച്ച് വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴസൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴസൺ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സിദ്ധീഖ് ഹാജി, നൂർജഹാൻ എൻ, ആബിദ മൻസൂർ,ശൈലജ കെ.വി, ബദരിയ്യ മുനീർ, തസ്ലീമ നദീർ, ഷാഹിന റസാഖ്, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ കെ.വി, വീരാൻക്കുട്ടി പറശ്ശേരി, കമറുദ്ധീൻ പാറക്കൽ, ഉമ്മു ഹബീബ, റസീന മാലിക്ക്, ശൈലജ പി.പി, ബഷീറ നൗഷാദ്, സാജിത ടീച്ചർ തുടങ്ങിയർ സി.ഡി എസ്. ചെയർപേഴ്സൺ ഷൈനി, കുടുംബശ്രീ അംഗങ്ങൾ ആശവർക്കർമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
CultureMay 13, 2023










