ഡി. വൈ. എഫ്. ഐ ബൈക്ക് റാലി സംഘടിപ്പിച്ചു* 

തിരൂർക്കാട് : ആഗസ്റ്റ് 15 ന് മലപ്പുറത്ത് നടക്കുന്ന ഡി. വൈ. എഫ്. ഐ യൂത്ത് സ്ട്രീറ്റിന്റെയും ആഗസ്റ്റ്5 ന് മക്കരപ്പറമ്പിൽ നടക്കുന്ന സംസ്ഥാന ജാഥ പ്രചരണാർത്ഥം  തിരൂർക്കാട് മേഖല കമ്മിറ്റി  താഴെഅരിപ്ര മുതൽ വലമ്പൂർ വരെ സംഘടിപ്പിച്ച ബൈക്ക് റാലി മുൻ മേഖല ഭാരവാഹി സി. ഷഫീക്ക് ഫ്ലാഗ്ഓഫ് ചെയ്തു. എന്റെ ഇന്ത്യ, എവിടെ ജോലി?. എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്നക്യമ്പായിനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് വലമ്പൂരിൽ വെച്ച് നടന്നസമാപന യോഗത്തിൽ മേഖല സെക്രട്ടറി ഷിയാഫ് മരക്കാർ അഭ്യർത്ഥിച്ചു. പ്രസിഡന്റ് അജ്മൽസർബാസ്, പി. ആഷിക്ക്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.

മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സ്മൃതിയാത്രക്ക് തുടക്കമായി 

മങ്കട :ജൂലൈ 30,യൂത്ത് ലീഗ് ദിനത്തോടാനുബന്ധിച്ച് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിസംഘടിപ്പിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്പ്രസിഡന്റ് എം.ടി റാഫിക്ക് പതാക കൈമാറി നിർവഹിച്ചു. പാണക്കാട് സയ്യിദ് പി. എം. എസ്. എപൂക്കോയതങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബർ സിയാറത്തിന്  മുനവ്വറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണംനടത്തി.തുടർന്ന് മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി മജീദ്, ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ,എന്നിവരുടെ ഖബർ സിയാറത്തും അനുസ്മരണ സംഗമവും നടന്നു.ജില്ലാ യൂത്ത് ലീഗ്വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്‌സൽ റഹ്‌മാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.പിമുഹമ്മദ്‌, ഭാഷാ സമര രക്തസാക്ഷി മജീദിന്റെ മകൻ മഹ്മൂദ്, തുടങ്ങിയവർ നേതാക്കളെഅനുസ്മരിച്ചു.       ളുഹർ നമസ്കാരത്തിന് ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി യതീംഖാന മസ്ജിദിൽ എത്തിയയാത്രയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.എ റസാക്ക് സാഹിബിന്റെനേതൃത്വത്തിൽ സ്വീകരിച്ചു. നമസ്കാരത്തിന് ശേഷം യതീംഖാനയിൽ വെച്ച് നടന്ന സ്മൃതി സദസ്സിൽമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. എം.കെ ഹാജിയുടെ മകനും തിരൂരങ്ങാടി യതീംഖാനയുടെ മാനേജറും ആയ എം.കെ ബാവസാഹിബ്, എ.കെ മുസ്തഫ തിരൂരങ്ങാടി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലത്ത് ഭാഷാസമര രക്തസാക്ഷി റഹ്‌മാന്റെ ഖബറിടത്തിൽ സന്ദർശനം നടത്തിയതിനുശേഷം നടന്ന അനുസ്മരണ സംഗമം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും ഭാഷാസമരപോരാളിയുമായ പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ്പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ അനുസ്മരണ പ്രഭാഷണം നടത്തി.          ആദ്യ ദിവസത്തെ യാത്ര കോഴിക്കോട് നടക്കാവിൽ സി.എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെഖബർ സിയാറത്തോടെ സമാപിച്ചു. സമാപന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെനവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ്  മുൻ സംസ്ഥാന  സെക്രട്ടറി ആഷിഖ് ചെലവൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുന്നത്ത്മുഹമ്മദ്‌ സാഹിബ്‌, കുരിക്കൾ മുനീർ, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ജാഫറലി തേറമ്പൻ, ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി അൻസാർ, ജാഫർവെള്ളെക്കാട്ട്, സമീർ ബാബു,നൗഫൽ തങ്ങൾ,ഷഫീഖ് വടക്കാങ്ങര, അഡ്വ.സമീർ കോപ്പിലാൻ, സമീർ കൊളത്തൂർ,യഹ്‌യ കൂട്ടിലങ്ങാടി, ഇ.സി സിദ്ധീഖ്, അൽത്താഫ് കൊളത്തൂർ, എം.ഉസ്മാൻമാസ്റ്റർ, സി.നുഹ്മാൻ ഷിബ്‌ലി, ഷബീർ മാഞ്ഞാമ്പ്ര, കുഞ്ഞിമുഹമ്മദ് പുഴക്കാട്ടിരി തുടങ്ങിയവർയാത്രക്ക് നേതൃത്വം നൽകി.

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി. വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .

മൂർക്കനാട് ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് U D Fധർണ്ണ നടത്തി.  

ഒരു ദിവസം 500 ൽ പരം രോഗികൾ എത്തുന്ന  ഫാമിലി ഹെൽത്ത് സെന്ററിൽ  ഡോക്ടർമാരെഅധികം നിയമിക്കുക. മരുന്ന് കുറവ് പരിഹരിക്കുക. എന്നീ  ആവശ്യങ്ങൾക്ക് ഉന്നയിച്ച് .UDF മൂർക്കനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  28-07-2022 വ്യാഴം രാവിലെ 10 മണിക്ക്  ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് ധർണ്ണ നടത്തി.  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ഷഫീഖ്. കൊളത്തൂരിന്റെ അധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് ഉത്ഘാടനം ചെയ്തു.  മുസ്ലിം ലീഗ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ്   സയ്യിദ് സഹൽ തങ്ങൾ  കെ.പി. ഹംസ മാസ്റ്റർ സി.പി. സെയ്ദ് (RSP) റഹ്മത്തുന്നീസ. ബ്ലോക്ക് മെമ്പർ മൂർക്കനാട് പഞ്ചായത്ത് മെമ്പർമാരായ സക്കീർ കളത്തിങ്ങൽ ,കലമ്പൻ ബാപ്പു  ജമീല. VK.അബ്ബാസ്,നഫല ടീച്ചർ എന്നിവർ പ്രസംഗിച്ചു.  സൈഫു കളത്തിങ്ങൽ   അബു കാത്തിരപ്പാലൻ, ജോർജ്, സൈനു സാഹിബ് കളത്തിങ്ങൽ,  കെ.അറഫ ഉസൈസ്. കെ.വീരാൻ . M.T. ഹംസ മാസ്റ്റർ . നബീൽ . തങ്ങൾ മാനു എന്നിവർനേതൃത്ത്വം നൽകി.. ധർണ്ണക്ക് പഞ്ചായത്ത്  UDF കൺവീനർ കെ.ടി.എ.മജീദ് സ്വാഗതവും MP. മുജീബ് നന്ദിയും പറഞ്ഞു.

നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. 

വിലക്കയറ്റത്തിനെതിരെയും ജനദ്രോഹാനടപടികൾ ക്കെതിരെയും പ്രതിക്ഷേധിച്ച രാഹുൽഗാന്ധിയെയുംമറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിനെതിരെവളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലംപ്രസിഡന്റ്‌ പാറശ്ശേരി ഹസ്സൈനാർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, കെ വിഉണ്ണി കൃഷ്ണൻ, ടി വി ചന്ദ്രശേകരൻ, ടി വി ശ്രീകുമാർ, കെ ടി ബാപ്പു, ടി പി ഹമീദ്, പി മുത്തു, കെ എംഉണ്ണികൃഷ്ണൻ, ടി വി രാജേഷ്, നൗഫൽ പാലറ, കെ അസറുദ്ധീൻ, മുനിസിപ്പൽകൗൺസിലർമാരായ : ദീപ്തി ഷൈലേഷ്, ഷാഹിന റസാഖ്, കെ വി ശൈലജ, സുബിത രാജൻ, യെൻഅലി, വി പി റഹൂഫ് മറ്റു കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തു.

എ പി പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .

ചങ്ങരംകുളം: സിപിഐഎം ആലങ്കോട് ലോക്കല്‍ കമ്മിറ്റിയംഗവും ആലങ്കോട് പഞ്ചായത്ത്പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമനെ അനുസ്മരിച്ചു. ചരമവാര്‍ഷികദിനത്തിൽ ആലങ്കോട്മാമാണിപ്പടിയില്‍ നടന്ന അനുസ്മരണ സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്‍, ആരിഫ നാസര്‍, ലോക്കല്‍കമ്മിറ്റി.യംഗങ്ങളായ ടി രാമദാസ്, സി എം രാമചന്ദ്രന്‍, വി വി കരുണാകരന്‍, കെ വി ഷെഹീർ, സി കെപ്രകാശൻ എന്നിവര്‍ സംസാരിച്ചു. സി പി പ്രബീഷ് സ്വാഗതം പറഞ്ഞു. 

സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽ നഗരസഭയിലെ  താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി.  

LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ  താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.

തൃത്താലയിൽ തകർന്ന റോഡിൽ വാഴ നട്ട് സ്പീക്കറുടെ ചിത്രം വെച്ച് പ്രതിഷേധം 

കൂറ്റനാട്: തൃത്താല നിയോജകമണ്ഡലത്തിലെ മേഴത്തൂർ - വട്ടോളിക്കാവ് റോഡിലെ  യാത്രദുരിതംപരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്  റോഡിലെ കുഴിയിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധംഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദാലി തൃത്താല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിൽ വാഴ നട്ട് തൃത്താല എംഎൽഎയും സ്പീക്കറുമായ എം.ബി രാജേഷിൻ്റെഫോട്ടോ വെച്ചായിരുന്നു പ്രതിഷേധം .