തിരൂർക്കാട് : ആഗസ്റ്റ് 15 ന് മലപ്പുറത്ത് നടക്കുന്ന ഡി. വൈ. എഫ്. ഐ യൂത്ത് സ്ട്രീറ്റിന്റെയും ആഗസ്റ്റ്5 ന് മക്കരപ്പറമ്പിൽ നടക്കുന്ന സംസ്ഥാന ജാഥ പ്രചരണാർത്ഥം തിരൂർക്കാട് മേഖല കമ്മിറ്റി താഴെഅരിപ്ര മുതൽ വലമ്പൂർ വരെ സംഘടിപ്പിച്ച ബൈക്ക് റാലി മുൻ മേഖല ഭാരവാഹി സി. ഷഫീക്ക് ഫ്ലാഗ്ഓഫ് ചെയ്തു.
എന്റെ ഇന്ത്യ, എവിടെ ജോലി?. എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്നക്യമ്പായിനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് വലമ്പൂരിൽ വെച്ച് നടന്നസമാപന യോഗത്തിൽ മേഖല സെക്രട്ടറി ഷിയാഫ് മരക്കാർ അഭ്യർത്ഥിച്ചു. പ്രസിഡന്റ് അജ്മൽസർബാസ്, പി. ആഷിക്ക്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.










