/17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചുഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി.

വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകുംജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാംതിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .