മങ്കട :ജൂലൈ 30,യൂത്ത് ലീഗ് ദിനത്തോടാനുബന്ധിച്ച് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിസംഘടിപ്പിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്പ്രസിഡന്റ് എം.ടി റാഫിക്ക് പതാക കൈമാറി നിർവഹിച്ചു. പാണക്കാട് സയ്യിദ് പി. എം. എസ്. എപൂക്കോയതങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബർ സിയാറത്തിന് മുനവ്വറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണംനടത്തി.തുടർന്ന് മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി മജീദ്, ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ,എന്നിവരുടെ ഖബർ സിയാറത്തും അനുസ്മരണ സംഗമവും നടന്നു.ജില്ലാ യൂത്ത് ലീഗ്വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്‌സൽ റഹ്മാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.പിമുഹമ്മദ്, ഭാഷാ സമര രക്തസാക്ഷി മജീദിന്റെ മകൻ മഹ്മൂദ്, തുടങ്ങിയവർ നേതാക്കളെഅനുസ്മരിച്ചു.
ളുഹർ നമസ്കാരത്തിന് ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി യതീംഖാന മസ്ജിദിൽ എത്തിയയാത്രയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.എ റസാക്ക് സാഹിബിന്റെനേതൃത്വത്തിൽ സ്വീകരിച്ചു. നമസ്കാരത്തിന് ശേഷം യതീംഖാനയിൽ വെച്ച് നടന്ന സ്മൃതി സദസ്സിൽമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. എം.കെ ഹാജിയുടെ മകനും തിരൂരങ്ങാടി യതീംഖാനയുടെ മാനേജറും ആയ എം.കെ ബാവസാഹിബ്, എ.കെ മുസ്തഫ തിരൂരങ്ങാടി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലത്ത് ഭാഷാസമര രക്തസാക്ഷി റഹ്‌മാന്റെ ഖബറിടത്തിൽ സന്ദർശനം നടത്തിയതിനുശേഷം നടന്ന അനുസ്മരണ സംഗമം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും ഭാഷാസമരപോരാളിയുമായ പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ്പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ അനുസ്മരണ പ്രഭാഷണം നടത്തി.
ആദ്യ ദിവസത്തെ യാത്ര കോഴിക്കോട് നടക്കാവിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെഖബർ സിയാറത്തോടെ സമാപിച്ചു. സമാപന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെനവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുന്നത്ത്മുഹമ്മദ് സാഹിബ്, കുരിക്കൾ മുനീർ, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ജാഫറലി തേറമ്പൻ, ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി അൻസാർ, ജാഫർവെള്ളെക്കാട്ട്, സമീർ ബാബു,നൗഫൽ തങ്ങൾ,ഷഫീഖ് വടക്കാങ്ങര, അഡ്വ.സമീർ കോപ്പിലാൻ, സമീർ കൊളത്തൂർ,യഹ്‌യ കൂട്ടിലങ്ങാടി, ഇ.സി സിദ്ധീഖ്, അൽത്താഫ് കൊളത്തൂർ, എം.ഉസ്മാൻമാസ്റ്റർ, സി.നുഹ്മാൻ ഷിബ്ലി, ഷബീർ മാഞ്ഞാമ്പ്ര, കുഞ്ഞിമുഹമ്മദ് പുഴക്കാട്ടിരി തുടങ്ങിയവർയാത്രക്ക് നേതൃത്വം നൽകി.










