LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.










