മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് സ്വീകരണം നൽകി

ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള സെക്രട്ടറിയേറ്റ്മാർച്ചിൽ അറസ്റ്റ് വരിച്ച സമരനായകൻ പി.കെ ഫിറോസിനൊപ്പം 14 ദിവസം റിമാൻഡിലായി ജാമ്യംലഭിച്ച ആലംകോട് പഞ്ചായത്തിലെ മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്കമ്മിറ്റി സ്വീകരണം നൽകി. ഷബീർ മാങ്കുളം അദ്ധ്യക്ഷനായ സ്വീകരണ സമ്മേളനത്തിൽ മലപ്പുറംജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ സമരപോരാളി മുഹമ്മദ് അഫ്‌ഷാനെ മൊമെന്റോനൽകി അനുമോദിച്ചു.

വനിതാലീഗ് ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

ചങ്ങരംകുളം: കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനക്കെതിരെ വനിതാലീഗ് ആലംകോട്പഞ്ചായത്ത് കമ്മിറ്റി  ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേജംഗ്ഷനിൽ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനംചെയ്തു.ആസിയ ഇബ്രാഹിം സ്വാഗതം പറഞ്ഞ പരിപാടിയിൽ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട്അഫ് ലത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.മണ്ഡലം വനിതാലീഗ് ജനറൽ സെക്രട്ടറി ആയിഷഹസ്സൻ,മുസ്ലിംലീഗ് നേതാക്കളായ പിപി യൂസഫലി,സിഎം യൂസഫ്,ഷാനവാസ് വട്ടത്തൂർ,ബഷീർകക്കിടിക്കൽ,എംകെ അൻവർ,ഉമ്മർ തലാപ്പിൽ,കെവിഎ കാദർ തുടങ്ങിയവർ ആശംസകൾഅർപ്പിച്ചു.മൈമൂന ഫാറൂക്ക് നന്ദി പറഞ്ഞു.

പാചക വാതക ഗ്യാസിന് വില വർദ്ധന;സി പി ഐ പ്രതിഷേധിച്ചു

എടപ്പാൾ: പാചക വാതക ഗ്യാസിന് ഗാർഹിക ഉപയോഗത്തിനുള്ളത് അമ്പത് രൂപയും, വാണിജ്യാവശ്യത്തിന് മുന്നൂറ്റി അമ്പത് രൂപയും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ പ്രതിഷേധ  പ്രകടനവും, യോഗവും നടത്തി.  മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. പി വി ബൈജു അധ്യക്ഷത വഹിച്ചു. ഇവി അനീഷ്, കെ പി റാബിയ, നാസർ എടപ്പാൾ, നവാസ് ശുകപുരം, പരമേശ്വരൻ, സി വി സുഹൈർ, മണി തടത്തിൽ, സതീശൻ, ഗിരീഷ് അണ്ണങ്ങാട്ട്, വിഷ്ണു കരുവാട്ട് എന്നിവർ സംസാരിച്ചു.

ഐഎൻടിയുസി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു

പൊന്നാനി: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിലെ ജനവിരുദ്ധ നടപടികളിൽപ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു. ബജറ്റിലെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചകോൺഗ്രസുകാരുടെ പേരിൽ മാത്രം കേസെടുക്കുന്ന പൊന്നാനി പോലീസ് ബിജെപി, സി പി എംപ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉദ്ഘാടനംചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി പ്രസിഡണ്ട് കെജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ,കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജയൻ അറക്കൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻപൊന്നാനി, ടി പി ചന്ദ്രൻ, യൂസഫ് ഷാജി, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, പിടി നാസർ, അലികാസിം, ശിവദാസൻ, ശ്രീകല, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു. 

ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന  പദയാത്ര മൂന്നാം ദിനംആനക്കര പഞ്ചായത്തിൽ നടന്നു.

ആനക്കര: പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾഅട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിഗൂഢ നീക്കത്തിനുമെതിരെ ബിജെപി കപ്പൂർമണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര മൂന്നാം ദിവസം ആനക്കരപഞ്ചായത്തിൽ മലമൽക്കാവിൽ നിന്നും ആരംഭിച്ചു ബിജെപി ജില്ല കമ്മറ്റി അംഗം ചന്ദ്രൻ പെരുമണ്ണൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്തുആനക്കരയിൽ നടന്ന സമാപന പൊതു സമ്മേളനം ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ്‌ കെ എംഹരിദാസ് ഉദ്ഘാടനം ചെയ്തു കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട് കെ സി കുഞ്ഞൻ, കെ.വി. ദിവാകരൻ,വിഷ്ണുമലമക്കാവ്, ടി വി സുരേന്ദ്രൻ, കെ പി ചന്ദ്രൻ, സുരേഷ് ചാലിശ്ശേരി, പ്രീത ബാലചന്ദ്രൻ, രാമചന്ദ്രൻആനക്കര, നന്ദൻ മേലെഴിയം,വീരമണി കുമ്പിടി, പ്രകാശൻ സിന്ദഗി, രതീഷ് പെരുമ്പലം, സുരേഷ്ഉമ്മത്തൂർ, ബൈജു മലമൽകാവ് തുടങ്ങിയവർ നേതൃത്വം നൽകി.

യൂത്ത് ലീഗിന്റെ സമര പോരാളി മുസ്തഫ മുത്തുവിന് തവനൂരിൽ സ്വീകരണം നൽകി

എടപ്പാൾ : യൂത്ത് ലീഗ് സെക്രട്ടറിയേറ്റ്   മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ 14 ദിവസംതിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ റിമാന്റ് കഴിഞ്ഞ് ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയ യൂത്ത്  ലീഗ് തവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മുസ്തഫ മുത്തുവിന് യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരുംചേർന്ന് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ആർ.കെ ഹമീദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വി.പി.എ റഷീദ്, ജനറൽസെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, തവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌പി.എസ് ശിഹാബ് തങ്ങൾ, സെക്രട്ടറി റാഫി അയങ്കലം, അഷ്‌റഫ്‌ മാണൂർ, ജില്ലാ എം.എസ്.എഫ്വൈസ് പ്രസിഡന്റ്‌ ഹസ്സൈനാർ നെല്ലിശ്ശേരി, ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അക്ബർ കുഞ്ഞു, ഉണ്ണിമരക്കാർ, വികെഎ മജീദ്, റാഷിദ്‌ സി.എം, നൗഫൽ അതളൂർ, മുഹമ്മദ്‌ കുട്ടി പെരുമ്പറമ്പ്, ഖാദർ മദിരശ്ശേരി, മുജീബ് മറവഞ്ചേരി, നസിആലത്തിയൂർ, ഹുസൈൻ നരിപറമ്പ്, ഫൈസൽ സി.പി, താജു മറവഞ്ചേരി, സുലൈമാൻ മൂതൂർ, ഗഫൂർ മണൂർ, റൗഫ് വെള്ളഞ്ചേരി എന്നിവർ നേതൃത്വം നൽകി. 

വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

എടപ്പാൾ : "ഏഴര പതിറ്റാണ്ടിന്റെ അഭിമാനം" എന്ന പ്രമേയത്തിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത്മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളത്ത് പതാക ഉയർത്തിയതോട് കൂടി തുടക്കമായി. പതാക മുൻപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂത്താട്ടുകുളം കുഞ്ഞിപ്പ ഹാജിയിൽ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മാണൂർ ഏറ്റുവാങ്ങി. വട്ടംകുളത്തെ സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.കെ ഹൈദ്രോസ്  പതാക ഉയർത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ടി.പി ഹൈദരലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌, കഴുങ്കിൽ മജീദ്, സി.പിബാപ്പുട്ടി ഹാജി, എം കെ എം അലി, കെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സുലൈമാൻ ചെറാല, എം.കെഹൈദർ, അബ്ദു പടിഞ്ഞാക്കര, പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, അനീഷ് പി.എച്ച്, മൊയ്‌ദുബിൻ കുഞ്ഞുട്ടി, ഉമ്മർ ടി.യു, യു.വി സിദ്ധീഖ്, മുഹമ്മദലി, മുഹമ്മദലി കാരിയാട്ട്, മുസ്തഫകരിമ്പനക്കൽ, സക്കീർ കാഞ്ഞിരങ്ങാട്ട്, അഷ്‌റഫ്‌ കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി. 

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മാരത്തോൺ സംഘടിപ്പിച്ചു

എടപ്പാൾ: ജനുവരി 12 വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച  മലപ്പുറം ജില്ലാ കമ്മിറ്റി തവനൂർ മണ്ഡലത്തിൽ കാളാച്ചാൽ മുതൽ എടപ്പാൾ വരെ മാരത്തോൺസംഘടിപ്പിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ച പരിപാടിയുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽസെക്രട്ടറി സുബിത്ത് സ്വാഗതം പറഞ്ഞു.യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സജിത്ത്,  സെക്രട്ടറിമാരായ സുധൻ,ലതിക എന്നിവർ സംസാരിച്ചു