കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു 

വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരിഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരിഎച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, അബ്ദുൾസലാം കവറൊടി, കെ.പി. അബ്ദുൽകരീം, കരീംനാലകത്ത്, യു. ശിഹാബ്, ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. പ്രീത തുടങ്ങിയവർപ്രസംഗിച്ചു. ഭാരവാഹികൾ: അഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പി. ഫാത്തിമക്കുട്ടി(ജന. കൺ.).

ശാന്തൻപാറയിൽ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം കാ​ണാ​ൻ എ​ത്തു​ന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ.  

ഇ​ടു​ക്കി: ശാന്തൻപാറയിൽ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം കാ​ണാ​ൻ എ​ത്തു​ന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ. നീലക്കുറിഞ്ഞി കാണാൻ എത്തുന്നസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.  പ്ര​വേ​ശ​നം രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലുവ​രെ മാ​ത്രം.  22, 23, 24 തീ​യ​തി​ക​ളി​ൽ, മൂ​ന്നാ​ർ, അ​ടി​മാ​ലി, ബോ​ഡി​മെ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ളുമായി വ​രു​ന്ന ബ​സു​ക​ളും ട്രാ​വ​ല​റു​ക​ളും പൂ​പ്പാ​റ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി, കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ ബ​സു​ക​ളി​ൽ സ​ന്ദ​ർ​ശ​ന സ്ഥ​ല​ത്തേ​ക്കും തി​രി​കെ പൂ​പ്പാ​റ ജം​ഗ്ഷ​നി​ലേ​ക്കും പോ​ക​ണം.  കു​മ​ളി, ക​ട്ട​പ്പ​ന, നെ​ടും​ക​ണ്ടം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ളുമായി വ​രു​ന്ന ബ​സു​ക​ളും, ട്രാ​വ​ല​റു​ക​ളും ഉ​ടു​മ്പ​ൻ​ചോ​ല ജം​ഗ്ഷ​നി​ൽ നി​ർ​ത്തി കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ ബ​സു​ക​ളി​ൽ സ​ന്ദ​ർ​ശ​ന സ്ഥ​ല​ത്തേ​ക്കും തി​രി​കെ ഉ​ടുമ്പ​ൻ​ചോ​ല ജം​ഗ്ഷ​നി​ലേ​ക്കും പോ​ക​ണം. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​യി​രി​ക്കും നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ക. 

സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം ; ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ ഐഡിയൽകാമ്പസിൽ തുടക്കമാവും. 

എടപ്പാൾ: മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെഐഡിയൽ  കാമ്പസിൽ തുടക്കമാവും. നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്നകലോത്സവം  മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഡോക്ടർ കെ.ടി ജലീൽഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യഅതിഥിയാവും. ജില്ലയിലെ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 74 സ്കൂളുകളിൽ നിന്നായിമൂവ്വായിരത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 16 വേദികളിൽ മൂന്ന് ദിവസങ്ങളിലായി മാറ്റുരക്കുക. കലാമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധസംവിധാനങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽഅറിയിച്ചു. കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, മോണ്ടിസോറി തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട്പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞാവുഹാജി, ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പിനസീറ, വൈസ് പ്രസിഡണ്ട് ടി.വി ശിവദാസൻ, വാർഡ് മെമ്പർ സിമ മധു, സഹോദയ പ്രസിഡൻറ്സി.സി അനീഷ് കുമാർ, സെക്രട്ടറി അമീൻ ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ, സിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുട്ടി, ജനറൽസെക്രട്ടറി മജീദ്, ഐഡിയൽ പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്, സഹോദയഎക്സിക്യുട്ടീവ് മെമ്പർ റെജി വി ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, മീഡിയ കോർഡിനേറ്റർ പി ടി എം ആനക്കര, യു വി സജിൻ എന്നിവർ പങ്കെടുത്തു. 

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം: എ.കെ.പി.എ 

പൊന്നാനി: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾആവിഷ്കരിക്കണമെന്ന് എ.കെ.പി.എ പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.  കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം പൊന്നാനി കർമ്മാറോഡിൽ ഓളം ബോട്ടിൽ പ്രത്യേകം സജ്ജീകരിച്ച ചൈത്ര ഉണ്ണി നഗറിൽ നടന്നു. ജില്ലാ പ്രസിഡൻറ്ഗഫൂർ റിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ സവാദ്  അധ്യക്ഷനായി. സംസ്ഥാന  എക്സിക്യൂട്ടിവ് അംഗം വിജയൻ മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജിത്തു കുറുമ്പൂർ, നാസി അബ്ദുൾ നാസർ, സുനിൽ വേങ്ങര, വി. അഷറഫ്, മനോജ് കുമാർ , സലാംഒളാട്ടയിൽ,അജയ് ഘോഷ്, കൃഷ്ണാനന്ദ്, കെ. എ രഞ്ജിത്ത് , പി. രമേശ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.കെ സവാദ് (പ്രസിഡന്റ്) സലാം ഒളാട്ടയിൽ (ജന. സെക്രട്ടറി) കെ എ.  രഞ്ജിത്ത് ( ട്രഷറർ)   എന്നിവരെ  തെരെഞ്ഞെടുത്തു. 

അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധ ശൃംഖല തീർത്ത് ബാലസംഘം എടപ്പാൾ ഏരിയ കമ്മറ്റി 

എടപ്പാൾ:  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്ത്ര ചിന്തയും നവോത്ഥാനആശയങ്ങളും ഉയർത്തിപ്പിടിച്ച് ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾചുങ്കത്ത് പ്രതിഷേധ ശൃംഖലയും, അന്ധവിശ്വാസ വിരുദ്ധ പ്രതിജ്ഞയും പ്രതിരോധവും സംഘടിപ്പിച്ചു.  ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ്‌മ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് അനാമിക അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ രോഹിത് പ്രതിജ്ഞചൊല്ലി കൊടുത്തു. ബാലസാഹിത്യകാരൻ എടപ്പാൾ സി.സുബ്രഹ്മണ്യൻ, ബാലസംഘം എടപ്പാൾഏരിയ കൺവീനർ ടി.കെ സൂരജ്, ഏരിയ കോർഡിനേറ്റർ പ്രബീഷ്, ജില്ലാ കമ്മിറ്റിയംഗം പ്രതീജ, ജിതേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രേവതി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌വിഷ്ണു നന്ദിയും പറഞ്ഞു. 

ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി 

എടപ്പാൾ: 38-മത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾതുടങ്ങി. കുറ്റിപ്പുറം ഗവ.ടെക്നിക്കൽ സ്കൂളിൽ മേളയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്.  39 ടെക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾപങ്കെടുക്കും.      സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ്അലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ്വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർപ്രസംഗിച്ചു.  കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർഎ.പി സുധീർ നന്ദിയും പറഞ്ഞു. 

യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. 

എരമംഗലം :  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി പൊന്നാനിമണ്ഡലം എരമംഗലത്ത് നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. യുവ കലാ സാഹിതി മലപ്പുറം ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരിമുഖ്യപ്രഭാഷണം നടത്തി. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭഅധ്യക്ഷനായി.  പി.റംഷാദ്, ഫാറൂഖ് വെളിയംകോട്, സെയ്തു പുഴക്കര, വിക്രമൻ നമ്പൂതിരി, രുദ്രൻവാരിയത്ത്,  ഫസലുറഹ്മാൻ, ബാലൻ ചിറമ്മൽ, ജയൻ വന്ദേരി, അനസ് പുഴക്കര , വിനീത് വിനു, ബഷീർ, ഷാഫി, മനാഫ് വെളിയംകോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി. ഗംഗാധരൻ നന്ദിഅറിയിച്ചു. 

ആലംകോട് ഗ്രാമപഞ്ചായത്തിൻ്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 

ചങ്ങരംകുളം: പതിനഞ്ച് ലക്ഷത്തോളം രൂപ വകയിരുത്തി നവീകരിച്ച ആലംകോട്ഗ്രാമപഞ്ചായത്തിന്റെ ഷ്രെഡിംഗ് യൂണിറ്റിന്റെയും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള പുതിയവാഹനത്തിന്റെയും മറ്റു അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം പൊന്നാനി എം എൽ എപി.നന്ദകുമാർ നിർവഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ.സിന്ധു മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ, റീസാ പ്രകാശൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.കെ പ്രകാശൻ, മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, മെമ്പർമാരായ സി.കെ അഷ്റഫ്, സുജിത സുനിൽ, തസ്നീം അബ്ദുൾ ബഷീർ, വ്യാപാരി വ്യവസായിഏകോപന സമതി ജില്ലാ സെക്രട്ടറി പി.പി ഖാലിദ് തുടങ്ങിയവർ  ആശംസകൾ നേർന്ന് സംസാരിച്ചു. വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അംഗനവാടിടീച്ചർമാർ, ആശവർക്കർമാർ, എ.ഡി.എസ് അംഗങ്ങൾ, ഹരിത സഹായ സ്ഥാപനമായ ഐ ആർ ടിസി കോർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്.        പ്രഭിത ടീച്ചർ           സ്വാഗതവും.   ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.