തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
എം.വി.ഗോവിന്ദന് മറുപടിയുമായി സ്ത്രീ സമത്വത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചുംകാന്തപുരം എ.പി അബൂബക്കർ
കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി സ്ത്രീ സമത്വത്തില്‍സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരംവിഭാഗത്തിന്റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സമസ്തക്കെതിരെസ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന് കാന്തപുരംകുറ്റപ്പെടുത്തി. കേരള മുസ്ലിം ജമാഅത്ത് ലജ്നത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചഡോ.എം.എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെയൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയില്‍ അയാളുടെ ജില്ലയില്‍തന്നെയുളള ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് 18 പേരെയാണ്. ഈ പതിനെട്ടുംപുരുഷന്മാരാണ്. ഒരൊറ്റ പെണ്ണിനെയും അവർക്ക് കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെപരിഗണിക്കാതിരുന്നത്''- കാന്തപുരം ചോദിച്ചു. ഞങ്ങളുടെ മേല്‍ കുതിരകയറാൻ വരണോ, മതത്തിന്റെ വിധിയാണ് ഞങ്ങള്‍ പറയുന്നത്, അത് മുസ് ലിംകളോടാണ് പറയുന്നത്- കാന്തപുരംപറഞ്ഞു. കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതാണ് കാന്തപുരം ചൂണ്ടിക്കാട്ടിയത്. നേരത്തെ മെക് സെവന് വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എംവിഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക്പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുംഎം.വി ഗോവിന്ദന് പറഞ്ഞിരുന്നു. ഇതിനാണ്കാന്തപുരത്തിന്റെ മറുപടി.
*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫുട്ബോൾപരിശീലനത്തിനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി തെരഞ്ഞെടുക്ക പ്പെട്ടവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സോക്കർ അവൈയ്ർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷ വഹിച്ചു.കായിക മേഖലയിൽ നിരവധിപദ്ധതികളാണ് നഗരസഭ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിൻ്റെ ഭാഗമായാണ്തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കായി നഗരസഭ ഫുട്ബോൾ പരിശീലനംനടത്തികൊണ്ടിരിക്കുന്നത്.
സബ്ജില്ലാ കലാമേളയിൽ മത്സരിച്ച ഇനങ്ങളിൽ എല്ലാം Aഗ്രേഡ് കരസ്ഥമാക്കി കൊച്ചു മിടുക്കി
പരപ്പനങ്ങാടി*:സൂപ്പിക്കുട്ടി ഹയർസെക്കൻഡറി സ്ക്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ സംസ്കൃതം ഗ്രൂപ്പ് സോങ്ങ്,വന്ദേമാതരo എന്നീ ഇനങ്ങളിൽ ഫസ്റ്റ് വിത്ത് Aഗ്രേഡ്കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങിൽ സെക്കൻഡ് വിത്ത് A ഗ്രേഡും ലളിതഗാനത്തിൽ തേർഡ് വിത്ത് A ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടിരമേഷ്,ഷീബ ദമ്പതിമാരുടെ ഏക മകളാണ് അനുശ്രീ എന്ന ഈ കൊച്ചു മിടുക്കി കലാകായികരംഗങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്.അമ്മഷീബ മാസ്റ്റേഴ്സ് മീറ്റിലെ ഇന്റർനാഷണൽ മെഡലിസ്റ്റ് ആണ് .തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വർക്ക് ചെയ്തുവരുന്നു.
സംസ്ഥാനത്തെ ഏറ്റവുംമികച്ച മുനിസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്ക്കാര ജേതാവ്അഷറഫ് അമ്പലത്തിങ്കലിന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്.
ഒരു പറ്റം സ്നേഹനിധികളുടെ കൂട്ടായ്മയായ കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്ബ് വളാഞ്ചേരി മുനിസിപ്പൽചെയർമാന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി . ക്ലബിലെ കാരണവരും രക്ഷാധികാരിയുമായ ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരിക്കൾ മൊമൻ്റോനൽകിയും ചാസിയ മുരളി പൊന്നാട അണിയിച്ചും ചെയർമാനെ ആദരിച്ചു. ലളിതവുംസ്നേഹനിർഭരവുമായ ചടങ്ങിൽ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും ഇകബാൽ നന്ദിയും പറഞ്ഞു . ക്ലബ് ഗ്രൂപ്പ് അഡ്മിൻ അബ്ബാസ് മാസ്റ്റർ അന്ധ്യക്ഷനായിരു ന്നു .ഉംറ തീർത്ഥാടനത്തിന് പോകുന്ന ഗ്രൂപ്പ്അഡ്മിൻ അബ്ദുള്ളക്കുട്ടിക്ക് ഷാൾ അണിയിച്ച് യാത്രാമംഗളം നേർന്നു ചെയർമാൻ സംസാരിച്ചു. ബാബു,ഇബ്നുസീന അബ്ദുൽ കലാം, അബ്ദുൾ ഗഫൂർ, റഷീദ്, മുസ്തഫ VP പി.എം. ഫാറൂഖ്,സർഫുദ്ദീൻ, ശശി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോക്ടർ ദീപു ജേക്കബ്, ഡോക്ടർ സുശാന്ത്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനു ശേഷം കൂട്ടായ പ്രഭാത ഭക്ഷണംകഴിച്ച് പരിപാടികൾ അവസാനിച്ചു.
യോഗ പരിശീലനം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെസ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന *യോഗ പരിശീലനത്തിന്റെ* ഔദ്യോഗികഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് *ഹസീന ഇബ്രാഹിം* നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർപുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസസ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട്ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻമാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.
കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.
വളാഞ്ചേരി:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ടി.പി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ടി.പി അബ്ദുള്ളകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…
നിള ” ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തിക വർഷത്തെ വാർഷികപൊതുയോഗം
കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ നബാർഡ് ന്റെമേൽനോട്ടത്തിൽ കഴിഞ്ഞ 3 വർഷമായി പ്രവർത്തിക്കുന്ന പ്രധാന മായും നാളികേര കർഷകരുടെകൂട്ടായ്മ യായ "നിള " ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തികവർഷത്തെ വാർഷിക പൊതുയോഗം പൂക്കാട്ടിരി HALP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിള FPO ചെയർമാൻ വള്ളൂരൻ സൈനുദ്ധീൻ അധ്യക്ഷനായ യോഗം കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ്PCA നൂർ ഉത്ഘാടനം ചെയ്തു. അഗ്രി കൾച്ചർ അസി. ഡയരക്ടർ വിനോദ്, കൃഷി ഓഫീസർജുമൈല, നബാർഡ് ജില്ലാ മേധാവി റിയാസ്, ഇസാഫ് FPO സംസ്ഥാന മേധാവി റോയ് എന്നിവർസംസാരിച്ചു. നിള ഭരണ സമിതിവൈസ് ചെയർമാൻ റഷീദ് കിഴിശ്ശേരി അംഗങ്ങളായ അബ്ദുൽ കരീംKP, ഹസീന, വിശ്വനാഥൻ, ശങ്കരനാരായണൻ, സീകന്ദർ ബാബു, ജബ്ബാർ ഗുരുക്കൾ, ഹാരിസ്, ,CEO സുരേന്ദ്രൻ, അക്കൗണ്ടന്റ് ജിതേഷ് എന്നിവർ നേതൃത്വം നൽകുകയും ശ്രീ റോയ് കാലാവസ്ഥഅതിജീവന കൃഷിയെ കുറിച്ചും, PP ജമാൽ കാർബൻ ന്യൂ ട്രലിറ്റി യെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. 100 ഓളം ഓഹരി ഉടമകൾ പങ്കെടുത്ത വാർഷിക പൊതു യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ടുംസാമ്പത്തിക അവലോകനവും , പുതിയ പദ്ധതികളും ചർച്ച ചെയ്തു. നിള സമിതി അംഗങ്ങളായമോഹന കൃഷ്ണൻ സ്വാഗതവും, ഷെരീഫ് നന്ദി യും പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മാലിന്യമുക്ത നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ,സ്വച്ഛത ഹി സേവ,സഫായി മിത്ര സുരക്ഷ ഷിവിർ 2024-2025 ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ…










