മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കണം കെ ആർ എം യു

കുറ്റിപ്പുറം: മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നഅക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി.                                  സെക്രട്ടറി നൂറുൽ ആബിദ്നാലകത്ത്, ട്രഷറർ സൻജിത് എ ,നാഗ്,മുഹമ്മദ് അബ്ദുറഹിമാൻ, എം.വി.നൗഫൽ എടപ്പാൾ, റഫീഖ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Valanchery ചെഗുവേര കൾച്ചറൽ & വെൽഫെയർ 

ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിനടക്കുന്ന "മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9.30 മുതൽ വളാഞ്ചേരി ഹൈസ്കൂളിന്സമീപം നടക്കുന്നു. കോവിഡ് പ്രതിസന്ധികളും , മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻകഴിയാത്തവരുംപരസ്പരം കാണാത്തവരുമായ ഒരു പാട് വ്യക്തികൾ നമ്മുടെ ഇടയിലുണ്ട്. അവർക്ക് പരസ്പരം കാണാനും വർത്താനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുംവേദിയൊരുക്കുകയാണ് ചെ. ഫോറം നമ്മുടെ സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുകയാണ്പങ്ക് വെച്ചും , പങ്കിട്ടെടുത്തും ഒരു പകൽ അവർ ധന്യമാക്കും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

പാചക വാതക ഗ്യാസിന് വില വർദ്ധന;സി പി ഐ പ്രതിഷേധിച്ചു

എടപ്പാൾ: പാചക വാതക ഗ്യാസിന് ഗാർഹിക ഉപയോഗത്തിനുള്ളത് അമ്പത് രൂപയും, വാണിജ്യാവശ്യത്തിന് മുന്നൂറ്റി അമ്പത് രൂപയും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ പ്രതിഷേധ  പ്രകടനവും, യോഗവും നടത്തി.  മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. പി വി ബൈജു അധ്യക്ഷത വഹിച്ചു. ഇവി അനീഷ്, കെ പി റാബിയ, നാസർ എടപ്പാൾ, നവാസ് ശുകപുരം, പരമേശ്വരൻ, സി വി സുഹൈർ, മണി തടത്തിൽ, സതീശൻ, ഗിരീഷ് അണ്ണങ്ങാട്ട്, വിഷ്ണു കരുവാട്ട് എന്നിവർ സംസാരിച്ചു.

പൊന്നാനി ബീച്ചിലെത്തുന്ന ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർച്ച; മുഖ്യപ്രതി പിടിയിൽ

പൊന്നാനി: ബീച്ചിലെത്തുന്ന ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെമുഖ്യപ്രതികളിലൊരാൾ പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. പൊന്നാനി കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയുംഅക്രമിക്കുന്ന സംഘമാണ് ഇവർ. പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തിഎട്ടായിരം രൂപ വിലയുള്ള  മൊബൈൽ  കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾഅറസ്റ്റിലായിട്ടുള്ളത്. പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത്വർധിച്ചിരുന്നു.സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.

വളാഞ്ചേരി നഗരസഭ  ബസ്റ്റാന്റ് റോഡ് -എ.കെ.ജി റോഡ് നാടിനു സമർപ്പിച്ചു.

വളാഞ്ചേരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിൽ നവീകരിച്ച  ബസ്റ്റാന്റ് - എ.കെ.ജി റോഡ്  നഗരസഭചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് റോഡിൽ നിന്നുംബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡാണ് സിമന്റ് കട്ട പതിച്ച് പെയിന്റടിച്ച് ഭംഗി കൂട്ടിയത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 420000 രൂപ ചിലവഴിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്. നിരവധിവ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി കച്ചവടം നടത്തുന്നുണ്ട്. ഇവരുടെനേതൃത്തത്തിൽ  റോഡിന്റെ ഇരുവശങ്ങളിലും പൂച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് തുറന്നു നൽകിയതോട് കൂടി വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ്കൗൺസിലരുമായ ദീപതി ഷൈലേഷ് സ്വാഗതം പറഞ്ഞു. 

ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിൽ ഉണ്ടായിരുന്ന കുടുംബംഅത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ചവൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം. ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബംസഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാർ നിർത്തി കുടുംബം ഇറങ്ങിഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.

കേരളം പൊരുതി നേടിയ നവോത്ഥാനത്തെ പുറകോട്ട് വലിക്കുന്നവരെ ചെറുത്ത് തോല്പിക്കണം.

എടപ്പാൾ: കേരള സമൂഹത്തെ മുന്നോട്ട് നയിച്ചതും തുല്യതയുള്ള ജീവിത സാധ്യമാക്കിയതും നാംകൂട്ടായി നടത്തിയ പോരാട്ടങ്ങൾ വഴിയാണ്. ഐത്യഹ്യങ്ങളിലേക്കും മിത്തുകളിലേക്കും മനുഷ്യരെവീണ്ടും കൊണ്ടുചെന്നെത്തിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്.  നവോത്ഥാന കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത് എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമനകലാസാഹിത്യ സംഘം, യാസ്പൊ പൊറുക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണംസംഘടിപ്പിച്ച സാംസ്കാരിക സദസ് ആവശ്യപെട്ടു. പ്രൊഫ. എം.എം നാരായണൻ ഉദ്ഘാടനംചെയ്തു. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. കെ.പാപ്പുട്ടി മുഖ്യ പ്രഭാഷണംനടത്തി. ഹരിയാനന്ദകുമാർ, അഡ്വ. കെ.വിജയൻ, പി.പി. വാസുദേവൻ എന്നിവർ സംസാരിച്ചു.

വി.ആർ. ഭരതൻ മാസ്റ്ററെ അനുസ്മരിച്ചു.

ചങ്ങരംകുളം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ എടപ്പാൾ ഏരിയാകമ്മിറ്റിയംഗമായിരുന്ന വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം സി.പി.ഐ.എംനന്നംമുക്ക് ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. പതിനേഴ് ബ്രാഞ്ചുകളിലും പതാക ഉയർത്തിപ്രഭാതഭേരികൾ നടന്നു. വൈകീട്ട് 5 മണിക്ക്  മൂക്കുതലയിൽ നടന്ന പൊതുയോഗംവി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനംചെയ്തു. റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി. എം.അജയഘോഷ് സ്വാഗതവും പി.എ.അക്ഷയ് നന്ദിയും രേഖപ്പെടുത്തി.പി.വിജയൻ,ഇ.വി.അബ്ദുട്ടി, മിസിരിയ സെയ്ഫുദീൻ, ടി.കോമളം,കെ.വേലായുധൻ, ഷാജഹാൻ.കെ.എ എന്നിവർ അഭിവാദ്യങ്ങൾ നടത്തി.