എടപ്പാൾ: എടപ്പാൾ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറിവിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരുടേയും സംഗമം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ. ഡോ. നാരായണനുണ്ണി മുഖ്യപ്രഭാഷണംനടത്തി.
എച്ച് എം ഫോറം സെകട്ടറി ശീ മോഹൻദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസഓഫീസർ ശ്രീ. വി.കെ. നാസർ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീമതി. സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മജീദ് കഴുങ്ങിൽ, ആലങ്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷെഹീർ എന്നിവർ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.
തിരൂർ ഡി ഇ ഒ ശ്രീമതി. പ്രസന്ന, ജില്ലാ നൂൺമീൽ സൂപ്പർവൈസർ ശ്രീ. ദിനേഷ്, ഡയറ്റ് സീനിയർലക്ചർ ശ്രീ. സുനിൽ അലക്സ്, ശ്രീ. വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരുടെകലാപരിപാടികൾ നടന്നു.










