കേരളത്തിൽ പ്രതിപക്ഷ പാർട്ടികളും ബിജെപിയും തമ്മിൽ അകലം കുറയുന്നു ; പന്ന്യൻ രവീന്ദ്രൻ

എടപ്പാൾ: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബിജെപിയും തമ്മിൽ അകലംകുറഞ്ഞതായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു ചമ്രവട്ടത്ത് നടന്നജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാക്ക് തൂമ്പിൽഅധ്യക്ഷത വഹിച്ചു. കെ എൻ ഉദയൻ, പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ഇസ്മയിൽ ആച്ചികുളം, സുധീർ ചമ്രവട്ടം, സുരേഷ് അതളുർ, മണി ചമ്രവട്ടം എന്നിവർ സംസാരിച്ചു. 

എടപ്പാൾ വിദ്യാഭ്യാസ ഉപജില്ല അധ്യാപക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറിവിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരുടേയും സംഗമം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ. ഡോ. നാരായണനുണ്ണി മുഖ്യപ്രഭാഷണംനടത്തി.  എച്ച് എം ഫോറം സെകട്ടറി ശീ മോഹൻദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസഓഫീസർ ശ്രീ. വി.കെ. നാസർ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീമതി. സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മജീദ് കഴുങ്ങിൽ, ആലങ്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷെഹീർ എന്നിവർ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.  തിരൂർ ഡി ഇ ഒ ശ്രീമതി. പ്രസന്ന, ജില്ലാ നൂൺമീൽ സൂപ്പർവൈസർ ശ്രീ. ദിനേഷ്, ഡയറ്റ് സീനിയർലക്ചർ ശ്രീ. സുനിൽ അലക്സ്, ശ്രീ. വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരുടെകലാപരിപാടികൾ നടന്നു. 

കെ പി എസ് ടി എ എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ: അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുക, മുഴുവൻഅധ്യാപകർക്കും നിയമനാംഗീകാരം നൽകുക,ഫിക് സേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുക, ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള തുക അനുവദിക്കുക, തുക വർദ്ധിപ്പിക്കുകമുതലായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാനവ്യാപകമായി ഉപജില്ലാകേന്ദ്രങ്ങളിൽ  സായാഹ്ന ധർണ്ണ നടത്തി. എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാനഎക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.വി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ്രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു. പ്രഷീദ് മൂക്കുതല, സി.എസ്.മനോജ്, എൻ.എസ്.ബീനാമോൾ, സിന്ധു.ഇ.ടി, മുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു.

എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെയും ഡോക്ടർമാരെയുംആദരിച്ചു.

എടപ്പാൾ: ലോക വനിതാദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷംപൂർത്തിയാക്കിയ 50 വനിതാ ജീവനക്കാരെയും   ഡോക്ടർമാരായ ഡോ.ആശ അനിൽ, ഡോക്ടർശാലിനി രാജൻ, ഡോക്ടർ ഉഷ സതീഷ്, ഡോക്ടർ ഉഷ  എന്നിവരെയും ആദരിച്ചു. മാനേജിംഗ്ഡയറക്ടർ ചിത്ര ഗോപിനാഥ് ഉപഹാരം നൽകി. വനിതാ ഡയറക്ടർ ആയ  വത്സല പിഷാരടിമാനേജിംഗ് ഡയറക്ടർ  ചിത്ര ഗോപിനാഥ് എന്നിവരെ  ജീവനക്കാർ പൊന്നാടഅണിയിച്ച് ആദരിച്ചു. മാനേജർ ഓപ്പറേഷൻ ജ്യോതി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതജീവനക്കാർക്കായി ക്വിസ് മത്സരവും നടത്തി. 

മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് സ്വീകരണം നൽകി

ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള സെക്രട്ടറിയേറ്റ്മാർച്ചിൽ അറസ്റ്റ് വരിച്ച സമരനായകൻ പി.കെ ഫിറോസിനൊപ്പം 14 ദിവസം റിമാൻഡിലായി ജാമ്യംലഭിച്ച ആലംകോട് പഞ്ചായത്തിലെ മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്കമ്മിറ്റി സ്വീകരണം നൽകി. ഷബീർ മാങ്കുളം അദ്ധ്യക്ഷനായ സ്വീകരണ സമ്മേളനത്തിൽ മലപ്പുറംജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ സമരപോരാളി മുഹമ്മദ് അഫ്‌ഷാനെ മൊമെന്റോനൽകി അനുമോദിച്ചു.

കോക്കൂർ എ.എച്ച്.എം.ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കോക്കൂർ എ.എച്ച്.എം.ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റോബോട്ടിക് മേളവേറിട്ട അനുഭവമായി.എസ്.എസ്.കെ.മലപ്പുറവും, കോക്കൂർ സ്കൂളും സംയുക്തമായി സംഘടിപ്പിച്ചമേള കുട്ടികളിൽ ശാസ്ത്ര- സാങ്കേതിക കൗതുകം ഉണർത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുംഉതകുന്നതായിരുന്നു. പ്രദർശനത്തിൽ ഡ്രോൺ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നഇനങ്ങൾ ഉണ്ടായിരുന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡ്ന്റ്‌മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫീസർ മഹേഷ് എം.ഡിമുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  സി.കെ. പ്രകാശൻ, ബി.പി.സി ബിനീഷ് ടി.പി, ഷഹന നാസർ,  സക്കീർ പി.പി, രജനി.വി, ഷന്യ. പി, എം.കെ അൻവർ, കെ.അരുൺലാൽ, പി.എസ് കൃഷ്ണൻ, ഷൈന.പി,  ലിസ ടീച്ചർപ്രസംഗിച്ചു.തുടർന്ന് വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികൾക്കായി റോബോട്ടിക്സെമിനാറും ക്വിസ് മൽസരവും കുട്ടികൾ തയ്യാറാക്കിയ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്അധിഷ്ഠിത ശാസ്ത്രോൽപ്പന്നങ്ങളുടെ  പ്രദർശനവും 3D പ്രിൻറിംഗ്, ഡ്രോൺ, കുട്ടികൾതയ്യാറാക്കിയ വിവിധ കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയും ഉണ്ടായിരുന്നു.

അയിലക്കാട് വാഹനാപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

എടപ്പാൾ: ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആണ്  അയിലക്കാട് എ.എം.എൽ.പി.സ്കൂളിന്സമീപത്ത് വെച്ച്  കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായ പരുക്ക് പറ്റിയത്.കാഞ്ഞിരമുക്ക്ഭാഗത്തു നിന്ന് തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും എടപ്പാൾ ഭാഗത്തു നിന്നുംവരുകയായിരുന്ന അയിലക്കാട് സ്വദേശി മങ്ങാട്ട് പറമ്പിൽ അഷറഫ് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അഷറഫിനെ തൃശൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  സിൽവർ ജൂബിലി ആഘോഷങ്ങളുടെഭാഗമായി  സ്പോർട്സ് മീറ്റ് നടത്തി.ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം സിദ്ധിഖ്  സ്വാഗതം പറഞ്ഞു.സിൽവർസ്റ്റാർ ജിസിസി ചെയർമാൻ അഡ്വക്കറ്റ് ടികെ സുധീർ  അധ്യക്ഷനായ ചടങ്ങ്  പെരുമ്പടപ്പ്  ബ്ലോക്ക്‌   മെമ്പർ ജമീല മനാഫ് ഉത്ഘാടനംചെയ്തു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർറഹീസ അനീസ് ,ക്ലബ്ബ് മുഖ്യ രക്ഷാധികാരി മുഹമ്മദലി ഉമ്മർ താഴത്തേതിൽ,ജിസിസിപ്രവർത്തകരായ റൈഫാൻ  കെവി, മുനീർ കെഎം, ഷെഹീർ പി, സെക്രെട്ടറി ഷെബീർ,സ്പോർട്സ്ക്യാപ്റ്റൻ ജാസി വിഎ തുടങ്ങിയവർ സംസാരിച്ചു.മീറ്റിൽ സംസ്ഥാന തലത്തിൽ ആർട്സ് വിവിധമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ ഷിയാസ്,ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾഎന്നിവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ കുട്ടികൾക്കുള്ള ജെയ്‌സി ഫുട്‌ബോൾ  വോളിബോൾ ക്രിക്കറ്റ്‌ബാറ്റ്,ഷട്ടിൽ  ബാറ്റ് തുടങ്ങിയവ വിതരണം ചെയ്തു.അനസ് ടി, സിനാൻ,നൗഷാദ്  കെഎം,റിഷാദ് കെഎസ് അൽത്താഫ്  തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വംനൽകി.ക്ലബ്ബ്  ട്രഷറർ  ഹർഷദ്  നന്ദി  പറഞ്ഞു.