എടപ്പാൾ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹാപ്പി ഡ്രിങ്ക്സ് ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം സി പിഎൻ യു പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത മേളയിൽ150 ഓളം വ്യത്യസ്ത തരം പ്രകൃതിദത്ത പാനിയങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. “പ്രകൃതിദത്തപാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഗുണദോഷങ്ങൾ “എന്ന വിഷയത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറിസജി മാസ്റ്റർ ക്ലാസെടുത്തു .മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു.പ്രധാന അധ്യാപിക ലളിത സി അധ്യക്ഷത വഹിച്ചു. ഹരിശങ്കർ, ശ്രീദൻ, വിജയ, ശ്രീജിത്ത്, സിൽജി, സുജ ബേബി ,നസീമാബി,ജസ്ന രമേശ്, രമ്യ കെ എം, നാരായണൻ ,ഇ പി സുരേഷ് എന്നിവർനേതൃത്വം നൽകി
