/വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

വളാഞ്ചേരി :നദീ ദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നാച്ചുറൽ ക്ലബ് സംഘടിപ്പിച്ച പുഴ,തീരശുചീകരണ പ്രവർത്തനവും ബോധവൽക്കരണ ക്ലാസും പ്രജ്ഞയും കുറ്റിപ്പുറം നിള,യോരം പരിസരത്ത്‌ സംഘടിപ്പിച്ചു ബദലില്ലാത്ത പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങളുടെ അനിവാര്യത ഈ തലമുറയുടെയും ഭാവി തലമുറയുടെയും ജീവിതം തന്നെയാണ് സാധ്യമാക്കുന്നതെന്നും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഒരു പൗരന്റെ പ്രഥമ പാഠമായി തന്നെകാണേണ്ടതുണ്ടെന്നും നദി ദിനാചാരണ പരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം മുന്നറിയിപ്പ് നൽകി നാച്ചുറൽ ക്ലബ് കോ ഓഡിനേറ്റർ അസ്‌ലം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികളായ സജ്ജാദ് സുനൈന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി പുഴ, സംരക്ഷണ പ്രവർത്തനം മഹത്തരവും തന്റെ ജീവിതത്തിന്റെ ഭാഗമായി തന്നെ കാണുമെന്നും അതിനായുള്ളബോധവൽകരണം കലാലയത്തിലും പ്രദേശങ്ങളിലും വ്യാപകമാക്കുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.