നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മത പണ്ഡിതർ ഭിന്നത തീർക്കുന്നവരാവണം സമസ്ത ഉലമാ ക്യാമ്പ്
പെരിന്തൽമണ്ണ സമസ്ത : സമൂഹത്തിൽ നിലനിൽകുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുംതീർക്കുന്നതിൽ മത പണ്ഡിതർ മുൻനിരയിൽ ഉണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാപെരിന്തൽ മണ്ണ മേഖല ഉലമാ ക്യാമ്പ് അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ സി.ടി പ്ലാസഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ മേഖലയിലെ മെമ്പർഷിപ്പെടുത്ത മത പണ്ഡിതർ പങ്കെടുത്തു.കാമ്പിന് വാപ്പുട്ടി ദാരിമി എടക്കര, അബ്ദു റഷീദ് സഖാഫി ഏലം കുളം തുടങ്ങിയവർ നേതൃത്വംനൽകി. സയ്യിദ് ഹബീബ് കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. KKS തങ്ങൾ മാനത്ത് മംഗലം, സയ്യിദ്മുർതളാ സഖാഫി തിരൂർക്കാട്,TT മഹ്മൂദ് ഫൈസി, V M ഉസ്താദ് വേങ്ങൂർ, ബാഖവി മുതുകുറ്റി, ഉമർസഖാഫി മേലാറ്റൂർ, ഖാസിം മന്നാനി എന്നിവർ സംബന്ധിച്ചു. മാനു സഖാഫി പുത്തനങ്ങാടിസ്വാഗതവും നന്ദിയും പറഞ്ഞു.
എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്ത്യ വിഹിതം…
ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,തത്കാലം…
ഒത്തു ചേരലും കുടുംബ സംഗമവും നടത്തി
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്കൂൾ 1976 /77 എസ്എസ്എൽസി ബാച്ച് ഒത്തുചേരലും കുടുംബസംഗമവും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ കാവനാഴി അധ്യക്ഷനായി. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ് ടുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. എഴുത്തുകാരൻ സത്യനാഥൻ, കവി ബാലൻ വെങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി ഗോപാലകൃഷ്ണൻ, വി പി അബ്ദുൽഅസീസ്, അലിപാലാറ,മുഹമ്മദലി നീറ്റുകാട്ടിൽ, പി അബൂബക്കർ മാസ്റ്റർ, കെ വി മോഹനൻ, എം.എ ദിനേശ്, എം .ടി അബൂബക്കർ, സുധാ ദേവി, ജ്യോതി പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെയുംകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
തിരൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
തിരൂർ-താനൂർ റൂട്ടിൽ നടുവിലങ്ങാടിയിൽ വെച്ചാണ് അപകടം. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക്പരിക്കേൽക്കുകയും ചെയ്തു. താനൂർ ഭാഗത്തുനിന്ന് വന്ന മീൻ ലോറിയും തിരൂർ ഭാഗത്തുനിന്ന് പോകുന്ന സ്കൂട്ടും തമ്മിലാണ്കൂട്ടിയിടിച്ചത്. തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ ശിഹാബ് (32)ആണ്മരണപ്പെട്ടത്. മരണപ്പെട്ട ആളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ. പരിക്കേറ്റയാളെകോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഷിഹാബിന്റെ ഉമ്മ ആമിന, ഷിഹാബ് വിവാഹിതനാണ് രണ്ടു കുട്ടികളുണ്ട്. പ്രവാസിയായിരുന്നു. ഈഅടുത്ത് യുഎഇയിൽ നിന്നും നാട്ടിൽ വന്നതാണ്.
വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും പ്രതിഭാ സംഗമം 24
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് 2024 വർഷത്തെ SSLC, +2 പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും *"പ്രതിഭാ സംഗമം 24 ''* എന്ന പേരിൽ നടത്തി. പരിപാടിയുടെ ഉൽഘാടനം വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു. ബാങ്ക് *പ്രസിഡൻ്റ് സി.അബ്ദുന്നാസർ* അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , മുഹമ്മദലി നീറ്റുകാട്ടിൽ,രാജൻ മാസ്റ്റർ , പറശ്ശേരി അസൈനാർ,സാജിദ്, ഡയറക്ടർമാരായ ഭക്തവത്സൻ ,മുസ്തഫ മാസ്റ്റർ, ശ്രീകുമാർ , ജലീൽ, സുബൈർ പി.പി.,മൈമൂന, മുംതാസ്, നജ്മത്ത്, എന്നിവർ ആശംസകളർപ്പിച്ചു . സെക്രട്ടറി നൗഷാദ് സ്വാഗതവും ഡയറക്ടർ അൻവർ നന്ദിയും പറഞ്ഞു.
*വാർഡ് സഭയിൽ വെച്ച് അർബൻ വെൽനെസ്സ് സെന്ററിന് സ്ഥലം കൈമാറി മാതൃകയായി തിത്തികുട്ടിഉമ്മ …
വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭയുടെ മുൻസിപ്പൽ തല ഉദ്ഘാടനത്തിൽ വെച്ച് മാതൃകാപ്രവർത്തനവുമായി കഞ്ഞിപ്പുരയിലെ തിത്തികുട്ടി ഉമ്മ .വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 33 കഞ്ഞിപ്പുര വാർഡ് സഭയിൽ വെച്ചാണ് പരേതനായ നീലിയാട്ട് കുഞ്ഞാപ്പ ഹാജിയുടെ ഭാര്യകൂരിപ്പറമ്പിൽ തിത്തികുട്ടി ഉമ്മ അർബൻ വെൽനെസ്സ് സെന്റർ കഞ്ഞിപ്പുരയിൽ പുതിയ കെട്ടിടംനിർമ്മിക്കുന്നതിനായി 3 സെന്റ് സ്ഥലത്തിന്റെ സമ്മത പത്രം നഗരസഭാ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങലിനു കൈമാറിയത് .ഏകദേശം 15 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് കൈമാറിയത്.നിലവിൽ വാടക കെട്ടിടത്തിലാണ് അർബൻ വെൽനെസ്സ് സെന്റർ പ്രവർത്തിക്കുന്നത് .ഇതിന്റെതൊട്ടടുത്ത് തന്നെ തിത്തികുട്ടി ഉമ്മയുടെ പേരിൽ ഉള്ള വാടക ക്വാർട്ടേഴ്സിന്റെ മുൻവശം പൊളിച്ചാണ് സ്ഥലം നൽകുന്നത് .മക്കളൊന്നും ഇല്ലാത്ത തിത്തികുട്ടി ഉമ്മ നന്മയുടെ ഓരം ചേർന്ന് നിൽക്കുന്നമാതൃകാ പ്രവർത്തനമാണ് ചെയ്തിട്ടുള്ളത് എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു .ഒരു നാടിന്റെഏറ്റവും വലിയ വികസന പ്രവർത്തനത്തിൽ പ്രിയപ്പെട്ട ഉമ്മയുടെ കരുതൽ തീർച്ചയായും എന്നുംഓർമ്മിക്കപ്പെടും എന്നും ചെയർമാൻ പറഞ്ഞു .വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസി അർബൻ വെൽനെസ്സ് സെന്ററിന് പുതിയകെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് സ്ഥലം കിട്ടേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ താൻ തരാംഎന്ന തിത്തികുട്ടി ഉമ്മയുടെ വാക്കാണ് യാഥാർഥ്യമാകുന്നത് .നഗരസഭ 2024-25 വാർഷികപദ്ധതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട് .ചടങ്ങിൽതിത്തികുട്ടി ഉമ്മയുടെ സഹോദരൻ കൂരിപ്പറമ്പിൽ മുഹമ്മദ് ,ബീരാൻ ഹാജി എം പി ,പല്ലിക്കാട്ടിൽഅബ്ദുൽ ഖാദർ എന്ന ബാപ്പു സാഹിബ് ,ജലീൽ കൊണ്ടെത്ത് ,തുളുനാടൻ അബ്ദുൽ കരീം ,യൂനസ്കൊണ്ടെത്ത് ,നസീറ കാവുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു .
പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു.
ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു. മങ്കേരി ബഡ്സ് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് PT ഷഹനാസ് മാസ്റ്റർ നിർവഹിച്ചു. 2023 -24…










