തിരൂർ–താനൂർ റൂട്ടിൽ നടുവിലങ്ങാടിയിൽ വെച്ചാണ് അപകടം. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക്പരിക്കേൽക്കുകയും ചെയ്തു.
താനൂർ ഭാഗത്തുനിന്ന് വന്ന മീൻ ലോറിയും തിരൂർ ഭാഗത്തുനിന്ന് പോകുന്ന സ്കൂട്ടും തമ്മിലാണ്കൂട്ടിയിടിച്ചത്. തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ ശിഹാബ് (32)ആണ്മരണപ്പെട്ടത്. മരണപ്പെട്ട ആളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ. പരിക്കേറ്റയാളെകോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഷിഹാബിന്റെ ഉമ്മ ആമിന, ഷിഹാബ് വിവാഹിതനാണ് രണ്ടു കുട്ടികളുണ്ട്. പ്രവാസിയായിരുന്നു. ഈഅടുത്ത് യുഎഇയിൽ നിന്നും നാട്ടിൽ വന്നതാണ്.