/എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം 

എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്ത്യ വിഹിതം അടവാക്കിയ 200 പേർക്കാണ് പദ്ധതി വഴി ടാങ്ക് ലഭിക്കുക.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,കെ.വി ശൈലജ,സുബിത രാജൻ,ഷാഹിന റസാഖ്,ബദരിയ്യ മുനീർ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,കെ.പി അബ്ബാസ്,വീരാൻക്കുട്ടി പറശ്ശേരി,റസീന മാലിക്ക്,എം സാജിത,പി.പി ഷൈലജ തുടങ്ങിയവർ സംസാരിച്ചു.നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി നന്ദി പറഞ്ഞു.