പെരിന്തൽമണ്ണ സമസ്ത : സമൂഹത്തിൽ നിലനിൽകുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുംതീർക്കുന്നതിൽ മത പണ്ഡിതർ മുൻനിരയിൽ ഉണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാപെരിന്തൽ മണ്ണ മേഖല ഉലമാ ക്യാമ്പ് അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ സി.ടി പ്ലാസഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ മേഖലയിലെ മെമ്പർഷിപ്പെടുത്ത മത പണ്ഡിതർ പങ്കെടുത്തു.കാമ്പിന് വാപ്പുട്ടി ദാരിമി എടക്കര, അബ്ദു റഷീദ് സഖാഫി ഏലം കുളം തുടങ്ങിയവർ നേതൃത്വംനൽകി. സയ്യിദ് ഹബീബ് കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. KKS തങ്ങൾ മാനത്ത് മംഗലം, സയ്യിദ്മുർതളാ സഖാഫി തിരൂർക്കാട്,TT മഹ്മൂദ് ഫൈസി, V M ഉസ്താദ് വേങ്ങൂർ, ബാഖവി മുതുകുറ്റി, ഉമർസഖാഫി മേലാറ്റൂർ, ഖാസിം മന്നാനി എന്നിവർ സംബന്ധിച്ചു. മാനു സഖാഫി പുത്തനങ്ങാടിസ്വാഗതവും നന്ദിയും പറഞ്ഞു.