/പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു.

പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു.

ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു. മങ്കേരി ബഡ്സ് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് PT ഷഹനാസ് മാസ്റ്റർ നിർവഹിച്ചു. 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ വിതരണം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. മുഹമ്മദ് , വികസനകാര്യ ചെയർമാൻ വി.ടി അമീർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി എ നൂർ ഭരണസമിതി അംഗങ്ങളായ മാനുപ്പ മാസ്റ്റർ കെ മുഹമ്മദലി, റംലാ സത്താർ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഷാജിമോൻ’ , അംബിക ടീച്ചർ , രമ്യ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു