മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന,യുവതി മരണപ്പെട്ടു
താനൂർ:*പ്രസവത്തെതുടർന്ന്അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തെയ്യാല റോഡ് ഖാദിരിയ്യ നഗറിൽ കത്താലി ഷാഫിയുടെ ഭാര്യ ഖദീജ(35)ആണ് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പെൺ കുഞ്ഞിന് ജന്മം നൽകിയത്. മറ്റു മക്കൾ : മുഹമ്മദ് ഷെഹീൻ. ആയിഷ ഷിഫ.ഖബറടക്കം ഇന്ന് വൈകിട്ട് 4മണിക്ക് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി , കൗൺസിലർ അബ്ബാസ്…
*സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാൻ.*
നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോസ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച് അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നുയാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനംചെയ്തവര്‍ക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലിചെയ്തവര്‍ക്ക് പെൻഷൻ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാരാംകുന്ന് ഡിവിഷനിലെ മദ്രസ്സ കോട്ടേഴ്സ് റോഡ് നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാരാംകുന്ന് ഡിവിഷനിലെ മദ്രസ്സ കോട്ടേഴ്സ് റോഡ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും വൈസ് ചെയർപേഴ്സനുമായ' റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 435000 രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്താണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.അസൈനാർ പറശ്ശേരി,കെ.വി…
അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോസംബന്ധമായ വിശദമായ പരിശോധനയ്ക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. അബ്ദുസ്സലാമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.
വെള്ളിമാൻകുന്ന് അങ്കണവാടിയുടെ പ്രവൃത്തി ആരംഭിച്ചു.
വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം ഡിവിഷനിലെ വെള്ളിമാൻകുന്ന് അംഗനവാടിയുടെനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നൗഷാദ് നാലകത്ത്സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരായ ടി.കെ ആബിദലി,യാസർഅറഫാത്ത്,പി.ടി നിസാർ,എം.മുസ്തഫ,റഫീഖ്,വി.പി കാലിദ്,അഷ്റഫ്,സിദ്ധീഖ് മാസ്റ്റർ,ഹസ്സൻമൊയ്തീൻ,അങ്കണവാടി ടീച്ചർ ബീനഫൈസൽ പള്ളിയിലിൽ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ…
തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പൊലീസ്…
വയസ്സ് 105 കുഞ്ഞിപ്പെണ്ണ് നാളെ വിദ്യാർത്ഥി .
പാങ്ങ് പള്ളിപ്പറമ്പ്:* ജില്ലാ സാക്ഷരതാ മിഷന്റെ നാളെ നടക്കുന്ന മികവുത്സവത്തിന്റെതയ്യാറെടുപ്പിലാണ് 105 വയസ്സുള്ള പാങ്ങ് പള്ളിപ്പറമ്പ് വടക്കേക്കര വടക്കേതിൽകുഞ്ഞിപ്പെണ്ണ്.ഗവൺമെന്റ് എൽ.പി.സ്കൂൾ പാങ്ങിലാണ് ഇവർ പരീക്ഷ എഴുതുന്നത്. ജില്ലയിലെഏറ്റവും പ്രായമേറിയ പരീക്ഷാർത്ഥിയും ഇവരാണ്.ഭർത്താവ് അയ്യപ്പൻ ജീവിച്ചിരിപ്പില്ല.ഏഴ് മക്കളിൽഅഞ്ച് പേരും 26 പേരമക്കളും അവരുടെ മക്കളുമായി പരീക്ഷാ തയ്യാറെടുപ്പിലാണ് കുഞ്ഞിപ്പെണ്ണ്. ഇവരെ കൂടാതെ 30 പേർ ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.ബ്ലോക്ക് കോർഡിനേറ്റർ കെ.പി.ഉമ്മുഹബീബയുടെയും വൊളന്ററി അധ്യാപിക കെ.ടി.സാജിതയുടെയും നേതൃത്വത്തിൽ ആണ് ക്ലാസുകൾനടന്നത്.










