/അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ് ഇന്നായിരുന്നു; വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻഅനുവദിക്കാതെ വിധി ഇന്നലെതന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി

അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ് ഇന്നായിരുന്നു; വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻഅനുവദിക്കാതെ വിധി ഇന്നലെതന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി

മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ്യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ._

ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്എന്നാൽവരന് കൈകൊടുത്ത് ചടങ്ങ് നടത്താൻവിധി അദ്ദേഹത്തെ അനുവദിച്ചില്ലമകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴുംപരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായാത് മരണത്തിലേക്കായിരുന്നു.

ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്മകളുടെ നിക്കാഹ്സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്പരിചയക്കാർ ഓട്ടത്തിന്വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്പൊതു– ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നുമകളുടെ വിവാഹം നടത്താൻ പോലുംഅനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ‌.

അന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവംമഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക്പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്കർണാടകയിൽ നിന്നെത്തിയ ശബരിമലതീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെകൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമതസ്നിമയുടെ മക്കളായമോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്.