/ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ 10000 വാഴ തൈകളാണ് വിതരണം ചെയ്യുന്നത്. 2ലക്ഷം രൂപയാണ് വാഴതൈകൾ വിതരണം ചെയ്യുന്നതിനായി വകയിരുത്തിയിട്ടുള്ളത്.വികസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,കൗൺസിലരമായ ഇ.പി അച്ചുതൻ, സദാനന്ദൻ കോട്ടീരി എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർമാർ,കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ പി.വി സുമയ്യ സ്വാഗതവും കെ.രമേഷ് നന്ദിയും പറഞ്ഞു.