സംസ്ഥാന കായികമേളയില്‍ ചാമ്പ്യന്മാരായ ഐഡിയല്‍ സ്‌കൂളിലെ താരങ്ങള്‍ക്ക് ഊഷ്മളവരവേല്‍പ്

ചങ്ങരംകുളം:  സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമായ ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾക്കും,പരിശീലകർക്കും ചങ്ങരംകുളത്ത് ഊഷ്മളമായ വരവേൽപ്പ് നൽകി,ചങ്ങരംകുളംപോലീസും,ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതിയും ആലംകോട്,തവനൂർപഞ്ചായത്തും സംയുക്തമായാണ് ജില്ലാ അതിർത്തിയിൽ സ്വീകരണം ഒരുക്കിയത്‌. 987 സ്കൂളുകളിൽ നിന്നായി 2762 കായിക താരങ്ങൾ മാറ്റുരച്ച സംസ്ഥാനത്തെ ഏറ്റവും വലിയകായിക മേളയിൽ 5 സ്വർണ്ണ മെഡലും,4 വെള്ളിയും,7 വെങ്കലവും നേടിയാണ് കടകശ്ശേരിഐഡിയൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഐഡിയൽകിരീടം സ്വന്തമാക്കുന്നത്.57 പോയിന്റുകൾ നേടി ജില്ലയുടെ തന്നെ അഭിമാനമായി മാറിയ കടകശ്ശേരിഐഡിയൽ സ്കൂളിലെ മുഴുവൻ കായിക താരങ്ങളെയും ചങ്ങരംകുളത്ത് ഒരുക്കിയ സ്വീകരണചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലയെ കായിക മേളയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഐഡിയൽ വഹിച്ച പങ്കിനെസംഘാടകർ പ്രശംസിച്ചു.

രണ്ടത്താണിയില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

രണ്ടത്താണി :ദേശീയപാതയിൽ രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ   കൂട്ടിയിടിച്ച്  യാത്രക്കാരിയായയുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യമബ്‌റൂഖയാണ് മരിച്ചത്(23). വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക്  പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറ്റുമുറി പാങ്ങ്  മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയുംഫാതിമ സുഹ്‌റയുടേയും മകളാണ്.

എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.

എടപ്പാൾ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്വിതരണം ചെയ്തു. പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, എ ദിനേശൻ, കെവി ഷീന, ആഷിക്ക് പൂക്കരത്തറ, വിദ്യാധരൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺലാൽ എന്നിവർസംസാരിച്ചു. പ്രവീൺ നന്ദി പറഞ്ഞു.

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണകമ്പനി,

   കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾസ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെവസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മികവിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രിപി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു.

രായിരനെല്ലൂർ മലകയറ്റം നാളെ

പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്നഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് വിശ്വാസികൾ മലകയറുന്നത്. പട്ടാമ്പിക്കടുത്ത്കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. മലയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ പ്രഭാതം മുതൽ മധ്യാഹ്നം വരെ ഭക്തരും സാഹസികപ്രേമികളൂം മലയിലേക്ക് പ്രയാണം ചെയ്യും. സമുദ്രനിരപ്പിൽനിന്ന് അഞ്ഞൂറ് അടി ഉയരത്തിലുള്ളമലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ദുർഗാ ക്ഷേത്രത്തിൽ ദർശനവും നാറാണത്തു ഭ്രാന്തന്റെപ്രതിമയും വലംവെച്ച് വണങ്ങിയുമാണ് മലയിറക്കം.

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി വി അബ്ദുറഹ്മാൻനിർവ്വഹിച്ചു

ചങ്ങരംകുളം: സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി  നടപ്പിലാക്കുന്നതിലൂടെ സമഗ്രമായഅടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടപ്പിലാക്കിയ അഞ്ച് മിഷനുകൾ വിദ്യഭ്യാസം, ആരോഗ്യം, പൊതുമേഖല തുടങ്ങിയഎല്ലാ  മേഖലകളിലെയും വികസനത്തിൽ വലിയ പങ്ക് വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാജനത്തിൽപൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന്  കഴിയും. ഇതിനായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്നു. 2025 ഓടെകേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിചേർത്തു. ശിലാഫലകം മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം ചെയ്തു.

ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക്പരിക്ക്.

ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന്സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ  മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായതറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെസ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.   മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവുംഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനംറോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലംസന്ദർശിച്ചു.

പ്രമുഖ സിനിമാ നിര്‍മാതാവ് പി.വി ഗംഗാധരന്‍ അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍(80) അന്തരിച്ചു. കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിന്‍റെ ഡയറക്ടറായിരുന്നു. എഐ സി സി അംഗമായിരുന്നു. 2011 ൽ കോഴിക്കോട്' നോർത്ത് മണ്ഡലത്തിൽ നിന്ന്നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായിചികിത്സയിലായിരുന്നു_.