/പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം നടത്തി

പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം നടത്തി

പെരുമ്പടപ്പ്ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ  കെ സുബൈറിന്അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഹയർ സെക്കൻഡറിസ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ സുബൈർ നിർവഹിച്ചു.

പി ടി  പ്രസിഡന്റ്  കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സൗധ അബ്ദുല്ലപി ടി അംഗങ്ങളായ മുജീബ്ഖലീൽഷംസുദ്ദീൻഫാറൂഖ് സീനിയർ അധ്യാപകരായ മാലിദി ടീച്ചർഅനീഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചുസ്കൂൾ പ്രിൻസിപ്പൽ സജീവ്മാസ്റ്റർ സ്വാഗതവും എച്ഛ് എം കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.