/ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി

ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറം: തൃക്കണാപുരം കാഞ്ഞിരക്കുറ്റിയിൽ ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്ബർ, പഞ്ചായത്തംഗങ്ങളായ ഷഹാന, ഫൈസൽ ആമിനക്കുട്ടി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് വി വി രാമകൃഷ്ണൻ, കൗൺസിലർമാരായ എം ജയരാജ്, പി പത്മിനി, അപ്പു, നേതൃസമിതി കൺവീനർ എ ടി മണികണ്ഠദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി രഘുനാഥ് സ്വാഗതവും, രാമ പ്രസാദ് നന്ദിയും പറഞ്ഞു.