മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ഓണപ്പൂക്കളമൊരുക്കാൻ ഒരുങ്ങി എടയൂർ ഗ്രാമപഞ്ചായത്ത്
എടയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 കുടുംബശ്രീ അംഗങ്ങളുടെ പൂകൃഷിക്ക്പ്രോത്സാഹനം പ്രകാരം 2 acre ഓളം തരിശ് നിലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ശ്രിമതി അനിതഎന്നവരുടെ കൃഷിയിടത്തിൽ തൈ നടൽ ഉത്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഹസീന ഇബ്രാഹിം നിർവഹിച്ചു.ഈ വർഷം എടയൂർ ഗ്രാമപഞ്ചായത്തിലും അടുത്തുള്ളപ്രദേശങ്ങളിലും ഓണസമയത്ത് പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2 ഹെക്ടർ ഓളംസ്ഥലത്ത് പൂകൃഷി എടയൂർ പഞ്ചായത്തിൽ ചെയ്യുന്നുണ്ട്.വൈസ് പ്രസിഡന്റ് ശ്രി കെ പി വേലായുധൻ മെമ്പര്‍മാരായ അയ്യൂബ് പി ടി, ലുബി റഷീദ്, ദലീല പാർവിൻ, കൃഷി ഓഫീസർ ജുമൈല റാഷിദ്, കർഷകരായ അബൂബക്കർ മാടമ്പത് മുളക്കൽ, റഫീഖ്,അബ്ദുറഹിമാൻ, കെ സി കുഞ്ഞിപ്പ, സുന്ദരൻ,അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു
അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭയുo,കേരള സർക്കാർ ആയുഷ് വകുപ്പും,കുടുംബശ്രീയും സംയുക്തമായി 10-ാമത് അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.മിഷൽ സ്വാഗതം പറഞ്ഞ…
പന്നിക്കോട് – അരിമ്പ്രത്തൊടി റോഡിൻ്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി MLA നിർവ്വഹിച്ചു.
മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി സാഹിബിൻ്റെ ആസ്തി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപവകയിരുത്തി നവീകരിച്ച മൂർക്കനാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ പന്നിക്കോട് - അരിമ്പ്രത്തൊടി റോഡിൻ്റെ ഉദ്ഘാടനംമഞ്ഞളാംകുഴി അലി MLA നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം റഹ്മത്തുന്നീസ , വാർഡ്മെമ്പർ കലമ്പൻ ബാപ്പു,, അബ്ബാസ് വാതുക്കാട്ടിൽ ,അഡ്വ: വി മൂസക്കുട്ടി, കെ പി ഹംസ മാസ്റ്റർ. കെ ടിഹംസ മാസ്റ്റർ, മുജീബ് എം പി , ഗഫൂർ വാകേരിതൊടി, കുട്ടിപ്പ കാവുങ്ങൾ, കെ ടി അബൂബക്കർ, കെടി ഷമീർ, ഷമീം പൈങ്ങിരി, അലി കാരയിൽ എന്നിവരുടേയും നാട്ടുകാരുടേയുംസാനിധ്യത്തിലായുരുന്നു ഉദ്ഘാടനം.
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ്സംഭവം. തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന് മകന്ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം കുട്ടമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മൊയ്തീൻ കുഞ്ഞാത്തുക്കുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫായിസ്.
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം
കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യഅനു, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലാണ് തീ പടർന്നത്.കുടുംബം ഉറങ്ങുകയായിരുന്നതിനാല്‍ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ്വിലയിരുത്തല്. വിവരമനുസരിച്ച് മുകള്‍ നിലയില്‍ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയില്‍ തീപടർന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ല. നിലവില്‍ തീപൂർണമായും അണച്ചിട്ടുണ്ട്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ മരത്തൈകൾ നട്ടുപിടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂടാൽ എംപയർ കോളേജ്, കെഎംസിടി കോളേജ്,എം എം ഹൈസ്കൂൾ എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ മരത്തൈകൾ നട്ടു പിടിപ്പിച്ചു.കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.കഞ്ഞിപ്പുര…
*പരിസ്ഥിതി ദിനം ആചരിച്ചു
ഇരിമ്പിളിയം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ എൻ എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പി ടി എ പ്രസിഡൻ്റ് വി ടി അമീർ സ്കൂൾപരിസരത്ത് ഫലവൃക്ഷ തൈ നട്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിഎസ് ശ്രീലേഖ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ജീജ, എൻ എസ് എസ് പ്രോഗ്രാംഓഫീസർ കെ ഹാജറ, അധ്യാപകരായ പി എ അസീം, കെ പി സിത, എം ഉസ്മാൻ തുടങ്ങിയവർസംസാരിച്ചു. എൻ എസ് എസ് ലീഡർമാരായ ഫാത്തിമ ദിൽന, അംബരീഷ് തുടങ്ങിയവർപരിപാടികൾക്ക് നേതൃത്വം നല്കി.
സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി
ടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരിടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് സി രാജേഷ് അധ്യക്ഷനായി.അക്കാദമിക് മാസ്റ്റർ പ്ലാൻ നഗരസഭ ചെയർമാൻ പ്രധാനധ്യാപികക്ക് നൽകി പ്രകാശനം ചെയ്തു.…










