കുറ്റിപ്പുറം:
അഖില ഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ മിനി പമ്പയിൽ വർഷങ്ങളായി നടന്നുവരുന്ന അന്നദാനഫണ്ടിലേക്ക് ആദ്യ തുക നൽകി മാതൃകയായിരിക്കുകയാണ് ജീവകാരുണ്യപ്രവർത്തകനും അയ്യപ്പസേവാസംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പറും എസ് എൻ ഡി പി എടപ്പാൾയൂണിയൻ അഡ്മിനിസ്ട്രേറ്ററും ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി എക്സിക്യുട്ടീവ് മെമ്പറും പൊതുപ്രവർത്തകനും പ്രവാസിയുമായ ഡോ: സർ, കെ.വി.കൃഷ്ണൻ പതിനായിരം രൂപ അന്നദാനപന്തലിൽ വെച്ച് അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായവി.വി.മുരളീധന് പണം കൈമാറി.










