5 ദിവസമായി ഇനിയാരും വരില്ലെന്നറിയാം… അയ്യപ്പേട്ടന് അന്ത്യയാത്ര നൽകി മങ്കട മണ്ഡലം വൈറ്റ്ഗാർഡ്‌.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ 5 ദിവസമായി കിടക്കുന്ന അനാഥമൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ്... അഞ്ചു ദിവസം മുൻപ് അങ്ങാടിപ്പുറം ടൗണിൽ റോഡ് സൈഡിൽ മരണപ്പെട്ട അയ്യപ്പൻ - 50 എന്നവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ട നടപടികൾപൂർത്തിയാക്കി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ ശ്മശാനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മങ്കട മണ്ഡലംവൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര വൈറ്റ് ഗാർഡ്‌ അംഗങ്ങളായ നാസർ കോട്ടോല, അലാഹുദ്ധീൻ, മുത്തു, ആഷിക്, മാജിദ് തോടേങ്ങൽ, ജംഷീർ, പോലീസ് ഓഫീസർ കൃഷ്ണ പ്രസാദ്, ആംബുലൻസ് ഡ്രൈവർ കുട്ടൻ കാരുണ്യ എന്നിവർ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി...

എന്റെ സംരംഭം നാടിന്റെ അഭിമാനം’ വളാഞ്ചേരി നഗരസഭാ ലോൺ – ലൈസൻസ് – സബ്‌സിഡി  മേള നടത്തി

2023-24 സംരംഭ വർഷം 2.0 ന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും വ്യവസായ വകുപ്പുംസംയുക്തമായി സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പരിപാടിനഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം വ്യവസായഓഫീസർ  മുഹമ്മദ്‌ നയീം സ്വാഗതം അർപ്പിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ വിവേക് , പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർഅജികുട്ടൻ , കൗൺസിലർ ഉണ്ണികൃഷ്ണൻ മയിലാടി , സദാനന്ദൻ കൊട്ടീരി എന്നിവര്‍  ആശംസകൾഅറിയിച്ചു. സംരംഭക വർഷത്തോടനുബന്ധിച്ച് നൽകിയ  ലൈസൻസുകൾ, സബ്സിഡികൾ, ലോൺസാങ്ഷൻ ലെറ്ററുകൾ എന്നിവ ചെയർമാൻ വിതരണം ചെയ്തു. തുടർന്ന് വിവിധ സ്കീമുകളിൽഉൾപ്പെട്ട അപേക്ഷകൾ സ്വീകരിച്ചു. വിവിധ ബാങ്ക് ഉദ്യോഗസ്ഥർ  ലോൺ സംബന്ധമായനടപടിക്രമങ്ങൾ വിശദീകരിച്ചു.

എടയൂർ പഞ്ചായത്ത് UDF  നേതാക്കൾ  എം ഒ യുമായി ചർച്ച നടത്തി

എടയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി നടപ്പിലാക്കുന്ന കിഡ്നിരോഗികൾക്കുള്ളഡയാലിസ് ചെയ്യുന്നതിനുള്ള   ധനസഹായം പദ്ധതിനടപ്പിൽ വരുത്തുന്നതിൽ അകാരണമായി കാലതാമസം വരുത്തുന്നതുമായി  നിർവഹണ ഉദ്യോഗസ്ഥയായ PHC യിലെ എം ഒ യുമായി  നടന്ന ചർച്ചയിൽ തന്റെ സംഘടനയുടെസമ്മതമില്ലാതെ പദ്ധതിയുമായി സഹകരിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന്  ചർച്ചതീരുമാനമാകാതെ പിരിഞ്ഞു , സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത്‌ UDF നേതാക്കൾ അറിയിച്ചു.

*’വ്യാജ പ്രചരണം നടത്തി’: മാധ്യമപ്രവർത്തകന്‍ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*  

*'വ്യാജ പ്രചരണം നടത്തി': മാധ്യമപ്രവർത്തകന്‍ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*          മാധ്യമപ്രവർത്തകന്‍ ഹാഷ്മി താജ് ഇബ്രാഹീമിനെതിരെ നിയമ നടപടിയുമായി സി പി എം നേതാവ്കെ എസ് അരുണ്‍ കുമാർ. ചാനല്‍ ചർച്ചയ്ക്കിടയില്‍ അവതാരകനായ ഹഷ്മി നടത്തിയപരാമർശത്തിനിതിരെയാണ് അരുണ്‍ കുമാറിന്റെ നടപടി. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത വ്യാജ പ്രചാരണമാണ് അവതാരകന്‍ നടത്തിയതെന്നാണ് അരുണ്‍ കുമാറിന്റെ വാദം. ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയവ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ലെന്നും അരുണ്‍കുമാർ പറയുന്നു. 'മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെനടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലുംഅഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വലക്ഷ്യത്തോടെയാണ്.' എന്നും അരുണ്‍കുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍.

കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന്പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ചമുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്.     പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച്മാതാപിതാക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളുംനിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെഅറിയിച്ചതെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്‍കിയപരാതിയില്‍ മുര്‍സീനയുടെ കുടുംബം പറഞ്ഞിരുന്നു. 2020ലായിരുന്നു അസ്‌കറുമായുള്ളമുര്‍സീനയുടെ വിവാഹം.രണ്ടു വയസുകാരിയായ മകളുണ്ട് ഇരുവര്‍ക്കും.

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍….

തളിപ്പറമ്പ്: ബി.പി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകനില്‍നിന്ന് 5000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെ വിജിലന്‍സ് സംഘംഅറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയില്‍നിന്നാണ് തുകആവശ്യപ്പെട്ടത്. ഇവരുടെ ബി.പി.എല്‍. കാര്‍ഡ് എത്രയും വേഗം എ.പി.എല്‍. കാര്‍ഡ് ആക്കണമെന്നുംഇതുവരെ ബി.പി.എല്‍. കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നുലക്ഷം രൂപ അടയ്ക്കണമെന്നുംആവശ്യപ്പെട്ടിരുന്നു.

സ്റ്റുഡൻ്റ് പോലീസ് ജില്ലാതല സഹവാസ ക്യാമ്പിന് തുടക്കമായി

കണ്ണൂർ റൂറൽ ജില്ലാതല സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ചെറുതാഴം ഗവ ഹയർസെക്കൻ്ററി സ്കൂളിൽ തുടങ്ങി.  കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പിഎസ് ഉദ്ഘാടനം ചെയ്തു.  കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു അധ്യക്ഷത വഹിച്ചചടങ്ങിൽ അഡീഷണൽ എസ് പി ടി പി രഞ്ജിത്ത് മുഖ്യാതിഥിയായി. എസ് പി സി ജില്ലാ നോഡൽഓഫീസറും ഡിവൈഎസ്പിയുമായ വി രമേശൻ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദൻ, ചെറുതാഴം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. എൻ രാജേഷ്, പ്രധാനധ്യാപിക എസ് വസന്ത, പി ടി എ പ്രസിഡൻ്റ്  അഡ്വ. കെ. പ്രമോദ്,  പരിയാരംപോലിസ് സ്റ്റേഷൻ എസ് എച്ച് ഒ  പി നളിനാക്ഷൻ, പയ്യന്നൂർ ഫയർ ഫോഴ്സ് ഓഫിസർ കെ വി പ്രഭാകരൻ , പ്രശാന്ത് മുട്ടത്ത് എസ് പിസി എ ഡി എൻ ഒ  കെ. പ്രസാദ്  എന്നിവർ സംസാരിച്ചു.

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക്ഇടിച്ച്പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുമരനല്ലൂർ അമേറ്റിക്കര പുലരി ഭവനത്തിൽ ഉദയൻ(41)ആണ് മരണപ്പെട്ടത്. ഡിസമ്പർ 20 ന്രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെസ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 10 മണിയോടെ മരണത്തിന്കീഴടങ്ങുകയായിരുന്നു.

2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന പ്രവാസി സഭനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭ നടപ്പിലാക്കേണ്ട നിർദേഷങ്ങൽ പ്രവാസി സംഘടനകളുടെഭാരവാഹികളും,പൊതുപ്രവർത്തകരുമായ സലാം വളാഞ്ചേരി,ജാഫർനീറ്റുക്കാട്ടിൽ,മുഹമ്മദലി,മുസ്തഫ,ഷൈഖ് അബ്ദുള്ള,അബൂ ത്വാഹിർ, നൗഷാദ് കൊട്ടാരംഎന്നിവർ അവതരിപ്പിച്ചു.പ്രവാസം അവസാനിപ്പിച്ച് നാട്ടിൽസംരംഭം ആരംഭിക്കുന്നവർക്ക് നിരവധിസംരംഭങ്ങളെ കുറിച്ചും,സബ്സിഡി ലോണുകളെ സംബന്ധിച്ചും വ്യവസായ വകുപ്പിന്റെ ആർ.പിജിതിൻ ക്ലാസ്സ് എടുത്തു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജികളപ്പുലാൻ,ഹസീന വട്ടോളി, കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,സാജിത ടീച്ചർ എന്നിവർസംസാരിച്ചു.

എൻഡിഎ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ സമ്പ്രക്കയാത്രനടന്നു

ചങ്ങരംകുളം: എൻഡിഎ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശസമ്പ്രക്കയാത്ര നടന്നു.മൂക്കുതല ശാലോം മാർത്തോമ ക്രിസ്ത്യൻ പള്ളിയിൽ വിശ്വാസികൾക്കൊപ്പംകേക്ക് മുറിച്ചും,പ്രാർത്ഥനയിൽ പങ്കെടുത്തും,കഞ്ഞിയും പുഴുക്കും കഴിച്ചുകൊണ്ടാണ് ബിജെപിപ്രവർത്തകർ മടങ്ങിയത്.ഫാദർ റവറൻ സുനു ബേബി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.. ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് സ്നേഹ സമ്പർക്ക യജ്ഞം ഉദ്ഘാടനം ചെയ്തുസംസാരിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര  അധ്യക്ഷതവഹിച്ചു.കെ കെ സുരേന്ദ്രൻ,ജനാർദ്ദനൻപട്ടേരി,കെ അനീഷ്, എം വിനയകുമാർ,പി മുനീഷ്,എ കെരഞ്ജിത്ത്,രഞ്ജിത്ത് മാക്കാലി,മണികണ്ഠൻ കൊളഞ്ചേരി എന്നിവർ സംസാരിച്ചു.