എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ൽ പുതിയതായി പണികഴിപ്പിച്ച സെന്റർ നമ്പർ 17 അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വസീമ വേളേരി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ ചിറ്റകത്ത് അദ്ധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഇബാഹിം മുഖ്യാതിഥിയായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 18.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിക്ക് കെട്ടിടം നിർമ്മിച്ചത്. 18 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്കു വേണ്ടി ഉഴിഞ്ഞാലത്ത് മൊയ്തീൻ കുട്ടി എന്ന ബാപ്പു ഹാജി തന്റെ പിതാവിന്റെ സ്മരണാർത്ഥം സൗജന്യമായി 3 സെന്റ് സ്ഥലം നൽകുക യും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തുകയും ചെയ്തതോടെ ടി.ടി. പടി അങ്കണവാടി കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി.എ. നൂർ, സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഒ.കെ .സുബൈർ സാബിറ എടത്തടത്തിൽ, മെമ്പർമാരായ നാസി ബുദ്ദീൻ, കുഞ്ഞിപ്പാ,എടയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം മസമിതി അദ്ധ്യക്ഷൻ ജഹഫർ പുതുക്കുടി,
CDPO ഉമ്മു സൽമ, ബാപ്പു ഹാജി, മൊയ്തു എടയൂർ ,ഷെരീഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ബാപ്പു ഹാജി, ആയിഷ ചിറ്റകത്ത് , കോൺടാക്ടർ അബ്ദുൽ മജീദ്, ഓവർസിയർ രാജീവ് എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
വാർഡു മെമ്പർ കെ.പി. വിശ്വനാഥൻ സ്വാഗതവും അങ്കണവാടി വർക്കർ ഗ്രീഷ്മ നന്ദിയും പറഞ്ഞു. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മൂന്നാക്കൽ യുണൈറ്റഡ് എഫ് സി ക്ലബ്ബാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. മുൻ വാർഡു മെമ്പർമാരായ കെ.പി. മൊയ്തു, കയ്യാല കുഞ്ഞുട്ടി, വി.പി. റംല, വി.പി. ഫാത്തിമ, കെ.സാജിദ, ജമാൽ മുഹമ്മദ്, എം.കെ അൻവർ , അൻവർ സാദത്ത്, ഗീത, ഗ്രീഷ്മ എന്നിവർ സമ്മാനദാനം നടത്തി. ADS അംഗം ശബ്ന റിയാസ് നിർമ്മിച്ച ഭീമൻ കേക്ക് മുറിച്ച് ചടങ്ങിൽ വിതരണം ചെയ്തു. മച്ചിങ്ങൽ സമദ് മുഴുവൻ പേർക്കും ലഡു വിതരണം ചെയ്തു.










