വളാഞ്ചേരി നഗരസഭയിലെ വാർഡ് 5 കാരാടിലെ മീമ്പാറ- കരിങ്കുറയിൽ റോഡ് നാടിന് സമർപ്പിച്ചു.
വളാഞ്ചേരി:-പൊന്നാനി പാർലമെന്ററി എം.പി ഇ.ടി മുഹമ്മദ് ബഷീർ അവറുകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത മീമ്പാറ-കരിങ്കുറയിൽ റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.102 മീറ്റർ നീളവും 3 മീറ്റർ വീതിയിലും 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺഗ്രീറ്റ് ചെയ്യ്തിട്ടുള്ളത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ഖാലിദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ടി കെ ആബിദലി,രാജൻമാസ്റ്റർ,മുസ്തഫ മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,എം പി ഹാരിസ് മാസ്റ്റർ, ഷംസുദീൻ. എം, അൻവർ. എം, നാസർ പുള്ളാസ്, കരീം. കെ, എം. പി അബ്ദുൽ അലി മാസ്റ്റർ, ഷിജു, നാസർ. എ, ശുഹൂദ് റഹ്മാൻ,സുന്ദരൻ, ലുഖ്മാൻ തുടങ്ങിയവർ പങ്കെടുത്തു.










