വളാഞ്ചേരി:-ജി.എൽ.പി.കാട്ടിപ്പരുത്തി. സ്കൂളിനായി വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ് എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. പിടി എ വൈ.പ്രസിഡന്റ് ഫിറോസ് ബാബു,എസ് എം സി ചെയർമാൻ ഇബ്രാഹിം ചങ്ങമ്പള്ളി, എം പി ടി എ പ്രസിഡന്റ് സൈഫുന്നീസ, പി.ടി എ അംഗങ്ങളായ ഫാത്തിമ സുഹ്റ, തുളസീദാസൻ , അധ്യാപക പ്രതിനിധി മുംതാസ് ബാനു എന്നിവർ സംസാരിച്ചു. ഹെഡ്‌മാസ്റ്റർ സി.പി രാമകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഖ എ.കെ. നന്ദിയും പറഞ്ഞു.










