എടയൂരിൽ സീതി സാഹിബ് അക്കാദമി പാഠശാലക്ക് തുടക്കമായി 

എടയൂർ :മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽആരംഭിക്കുന്ന സീതി സാഹിബ് പാഠശാലക്ക് എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.മുസ്‌ലീം ലീഗ്പാർട്ടിയെ കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്നതോടൊപ്പം, സമൂഹ നന്മയ്ക്ക്ഉപകാരപ്പെടുന്ന യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്,സീതിസാഹിബ് പാഠശലക്ക്തുടക്കം കുറിച്ചത്. വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെപഠിതാക്കളായി ഉൾപ്പെടുത്തിയാണ് രണ്ടുവിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചത്.എടയൂർബേങ്കുംപടി SVALP സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ്പ്രസിഡൻ്റ് മൊയ്തു സാഹിബ് എടയൂർ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് ലിഗ് സെക്രട്ടറി മുനീർസി.സി.സ്വാഗതവും പ്രസിഡന്റ് റിയാസ് വി.പി. അധ്യക്ഷതയും വഹിച്ചു.അബ്ദുൽ ഖാദർ അത്തിപ്പറ്റഖിറാഅത്തും ബാസിത് വാഫി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. "അഭിമാനകരമായ അസ്തിത്വം"  എന്ന വിഷയത്തിൽ മുഹമ്മദാലി സാഹിബ് നരിക്കുന്നനും  "മുസ്ലിംലീഗും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ സി.എച്ച്.ആശിഖും ക്ലാസ്സെടുത്തു.പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി അസീസ് കോടിയിൽ,ജാഫർ പുതുക്കുടി,എൻ.ടി.ഷിഹാബ്,ജംഷിദ് ടി.കെ,സമീർഎടയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത്  ഭാരവാഹികളായ കബീർമാവണ്ടിയൂർ,റഫീഖ്‌ പീടികപ്പടി,ഹാരിസ് വട്ടപ്പറമ്പ്,അൻവർ മൂന്നാക്കൽ,ഹാരിസ് പുന്നാംചോലഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഠിതാക്കൾക്ക് വേണ്ടി കെ.എം.സി.സി.പഞ്ചായത്ത്കമ്മിറ്റി സ്പോൻസർ ചെയ്ത ഹാൻഡ് ബുക്ക് വിതരണവും നടന്നു.

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക്പരിക്ക്. 

കൂടല്ലൂർ ഗവ: ഹൈസ്കൂളിന് സമീപം തൃത്താല - കുമ്പിടി റോഡിൽ ബൈക്കും കാറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക് പരിക്ക്. വൈകിട്ട് മൂന്ന് മണിക്ക് നടന്ന അപകടത്തിൽ പരിക്കേറ്റ കൂടല്ലൂർ സ്വദേശിയെ കുന്ദംകുളം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു തൃത്താല ഭാഗത്തേക്ക് പോകുന്ന കാർ എതിർ ദിശയിൽ വന്നിരുന്ന ബൈക്കുമായികൂടിയിടിക്കുകയായിരുന്നു.

അമിതവേഗത്തിലെത്തിയ ബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെ ആദരിച്ചു. 

കപ്പൂർ : അമിതവേഗത്തിൽ പോയ സ്വകാര്യബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെബി.ജെ.പി. കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ശോചനീയവസ്ഥയിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്.അതിലൂടെ മത്സരഓട്ടം കൂടിയായാൽ.. സ്വകാര്യ ബസ്സുകൾ മാത്രമല്ല മത്സരിച്ച് ഓടി നിരന്തരം അപകടങ്ങൾവരുത്തിവക്കുന്ന ഏവർക്കും ഇതൊരു സൂചനയാണ്. കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ. നാരായണൻ കുട്ടി, മണ്ഡലം ട്രെഷറർ കെസി കുഞ്ഞൻ, അപ്പു പെരുമണ്ണൂർ പെരുമണ്ണൂർ ബൂത്തിലെ പ്രവർത്തകരുംപങ്കെടുത്തു.

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്‍പന; കോഴിക്കോട് ജ്യൂസ് കടയ്‌ക്കെതിരെ കേസ് 

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ്നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കിമില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി.  ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകംപിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു.  സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ്എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചു.  ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്.  വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘംനിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച്ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെഅടിസ്ഥാനത്തിലായിരുന്നു പരിശോധന.  കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട്എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെനേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നാടോടി നൃത്തത്തിൽ ഒന്നാംസ്ഥാനം; പി.എസ്.അസിൻ നേടിയത് പതിനായിരം രൂപ 

തൃശൂർ ശോഭ സിറ്റി മാളിൽ സംഘടിപ്പിച്ച 'ഓണനിറവ്' നാടോടിനൃത്ത മൽസരത്തിൽ പരിയാപുരംസെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്.അസിൻ (X.F) ഒന്നാമതെത്തി.* *10000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനം.*  *ഷാർജയിൽ ബിസിനസുകാരനായ പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽസലാമിൻ്റെയും  പി.എസ്.ജെസീദയുടെയും ഏക മകളാണ്.*

മലപ്പുറം ജില്ലക്ക് പുതിയ അസിസ്റ്റന്റ് കലക്ടർ* 

മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴിസ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ്പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ  മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നുംമെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എംഎന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.

ദേശീയ അധ്യാപക ദിനത്തിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വിദ്യാർത്ഥികൾ ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെ ആദരിച്ചു.  

Valanchery എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ കേരളസംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറിസ്കൂളിലെ മുൻ  പ്രിൻസിപ്പലും ആയിട്ടുള്ള  ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെആദരിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം പൊന്നാട അണിയിക്കുകയും ചെയ്തു. പുതുതലമുയിലെ വിദ്യാർത്ഥികൾ  ലക്ഷ്യബോധത്തിൽ ഊന്നി വേണം   പഠന പ്രവർത്തനങ്ങൾമുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും   മത ജാതി വിവേചനങ്ങൾ ക്കതീതമായി എല്ലാവരെയുംഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യനായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അധ്യാപക ദിനസന്ദേശത്തിൽ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി, ഷാഹിന എംവി.സുധീർ വി , ത്വയ്യിബ് കെ എ ,ശരീഫ് എ ,അബ്ദുനാസർ യു , ആബിദ് എൻ,ശ്രീവിദ്യ ടി പിഎൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സന്നിദ്ധരായി.

പൊന്നാനിയിൽ ഓണഘോഷപരിപാടികൾ ഇന്ന് തുടങ്ങും;ബിയ്യം കായൽ വള്ളംകളി ഒൻപതിന് 

പൊന്നാനി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ തിങ്കളാഴ്‌ചതുടങ്ങും. 11 വരെ വിപുലമായ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിക്കുക. തിങ്കളാഴ്‌ച പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെആഘോഷപരിപാടികൾക്ക് തിരിതെളിയും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്നപരിപാടികളും മത്സരങ്ങളും നടക്കും. മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി അവിട്ടം നാളായ ഒൻപതിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇത്തവണ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്; 10 മേജർവള്ളങ്ങളും 13 മൈനർ വള്ളങ്ങളും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ബിയ്യംകായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിയാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്. രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെക്രമീകരണമെന്നും നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായിതാത്കാലിക പവലിയൻ നിർമിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ദേശീയപാതവിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.എസ്. സുധർമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി 

പെരുമ്പിലാവ് : ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി. ക ട വ ല്ലൂര്‍ സ്വ ദേ ശി കി ഴ ക്കൂ ട്ട യി ല്‍ വീ ട്ടി ല്‍ ഗോ വി ന്ദ ന്‍ നാ യ രു ടെ മ ക ന്‍ മാ ത്തൂ ര്‍ വ ള പ്പി ല്‍ അ നില്‍ കു മാ റി നെ യാ ണ് (ഉ ണ്ണി 40 ) മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി യ ത്. അ നി ല്‍ കു മാ ര്‍ ത നി ച്ചാ യി രു ന്നു താ മ സം. വീ ട്ടി ല്‍ നി ന്നും ദു ര്‍ ഗ ന്ധം അ നു ഭ വ പ്പെ ട്ട തിനെ തു ട ര്‍ ന്ന് പ രി ശോ ധി ച്ച പ്പോ ഴാ ണ് മൃ ത ദേ ഹം ക ണ്ട ത്.

എടയൂർ വായനശാല പൗരസമിതി ഈ ഓണാ ഘേഷ വേളയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു 

എടയൂർ ഗ്രാമീണ ബാങ്ക് മാനേജർ മനീഷ്, പൗരസമിതി രക്ഷികാരി കെ.പി.ഗോപിനാഥൻ, ബി.വേണുഗോപാലൻ, പ്രസിഡന്റ് എം.പി. ഇസ് ഹാക്ക് ,സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ , ബഷീർപാലക്കൽ, മനോജ് , ബാബു, എ.കെ ബാബു , സാദീക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.*