പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിമരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നുഅന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക്കടിയേറ്റിരുന്നത്.രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയംമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചകുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലംലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു.
*വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു*
കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിച്ച നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭഓണചന്തയ്ക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെവൈവിധ്യമായ ഉത്പന്നങ്ങൾ കൊണ്ടു സജീവമാണ് വിപണനമേള.നഗരസഭ ചെയർമാൻ അഷ്‌റഫ്‌അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തിഉദ്ഘാടനം നിർവ്വഹിച്ചു, സി ഡി എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആദ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് , വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ സിമുഹമ്മദ് റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് , വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, കൗൺസിലർ മാരായ ഇ. പി അച്ചുതൻ, സാജിത ടീച്ചർ, ഖമറുദ്ധീൻ, ഷൈലജ,ബദരിയ്യ, താഹിറ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അഷിത, ഉപസമിതികൺവീണർമാരായ ഫാത്തിമ, സുനിത രമേഷ്, സജിനി എന്നിവർ ആശംസകൾഅർപ്പിച്ചു.കുടുംബശ്രീ സി ഡി എസ് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്രാട ദിവസംവൈകുന്നേരത്തോടെ ചന്ത സമാപിക്കും
കേരളസർക്കാർ കാർഷികവകുപ്പ് വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി പഴംപച്ചക്കറി ചന്ത സംഘടിപ്പിച്ചു.
വളാഞ്ചേരി :കേരളസർക്കാർ കാർഷികവകുപ്പ് വളാഞ്ചേരി നഗരസഭയും കൃഷിഭവനുംസംയുക്തമായി പഴം പച്ചക്കറി ചന്ത സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽഉദ്ലാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതിഅദ്ധ്യക്ഷൻ മാരായ സി എം റിയാസ് ,മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി ,ദിപ്തിശൈലേഷ്, റൂബികാലിദ്,കൗൺസിലർ മാരായ ഇ പി അച്ചുതൻ , കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ , നൗഷാദ്, ബദരിയ ടീച്ചർ, ശൈലജ, താഹിറ ഇസ്മായിൽ ,സാജിദ ടീച്ചർ പറശ്ശേരിഹസൈനാർ, കെ വി ഉണ്ണികൃഷ്ണൻ , മുസ്തഫ മാസ്റ്റർ, ക്യഷി ഓഫീസർ ഹണി ഗംഗാധരൻ , കാർഷിക സമിതി അംഗങ്ങളായ പാറക്കൽ ഷംസു ,കെ.എം അസി , കപ്പുരത്ത് ബീരാൻ , കാദർകണ്ടനാടൻ, കർഷകർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു....
കനത്ത മഴയിൽ വയനാട്ടിൽ പാലം തകർന്നു
സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പൂതാടി, മീനങ്ങാടിപഞ്ചായത്തുകളിലെ രണ്ടിടങ്ങളിൽ പാലം തകർന്ന് റോഡ് രണ്ടായി പിളർന്നു. പൂതാടി പഞ്ചായത്തിലെഎരുമത്താരി പാലം അതിശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു. പൂതാടിയിൽ നിന്ന് മാങ്ങോട്ട് എത്താൻ നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ശക്തമായമഴയിൽ വയലിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയാണ് പാലം തകർന്നത്.മീനങ്ങാടിപഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പാടിനെയും ഒന്നാം വാർഡായ ചൂതുപാറയെയും ബന്ധിപ്പിക്കുന്നപാലം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴുകയായിരുന്നു. പാലം പൂർണമായും തകർന്നു. പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നതിന്‍റെ നാട്ടുകാർ പകർത്തിയവിഡിയോ ദൃശ്യവും പുറത്തുവന്നു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതോടെപാലം ഒലിച്ചുപോവുകയായിരുന്നു. പാലം തകർന്നതോടെ ചൂതുപാറയിൽനിന്ന് അപ്പാടേക്ക്വരുന്നതിന് സൊസൈറ്റി കവല വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണുള്ളത്. ചൂതുപാറയിൽനിന്ന്അപ്പാട് വഴി മീനങ്ങാടിയിലേക്കും വേഗത്തിലെത്താൻ ഈ റോഡ് ഏറെ സഹായകരമായിരുന്നു.
ഓണകിറ്റ് വിതരണം …..
പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 - )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവുംനടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ്കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ്പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരിഅസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർസംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു , മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.
അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാവ്അഹമ്മദ് കുട്ടി സാഹിബ്, അബുദാബി സംസ്ഥാന കെ.എം സി സി സെക്രട്ടറി റഷീദ് പട്ടാമ്പിക്ക്മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ ചുള്ളിമുണ്ട, ജനറൽ സെക്രട്ടറി ശിഹാബ് കരിമ്പനോട്ടിൽ, ജില്ലാസീനിയർ വൈ പ്രസിഡന്റ് ഇസ്മായിൽ പട്ടാമ്പി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ജാഫർകുറ്റിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കോടനാട്, പട്ടാമ്പി മണ്ഡലം ജനറൽ സെക്രട്ടറിസുനീർ ചുണ്ടംപറ്റ, കബീർ വിളയൂർ എന്നിവർ സംബന്ധിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 22 വർഷം കഠിന തടവ്.
കുന്ദംകുളം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽയുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെയാണ് (23) ശിക്ഷിച്ചത്. കുന്നംകുളം പോക്‌സോകോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് പുസ്തകംകൊടുക്കാനെന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ്പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളുംശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽ നിന്ന്വി.പി. ഫാത്തിമയും.
കപ്പൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽനിന്ന് വി.പി. ഫാത്തിമയും. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ല ഉപാധ്യക്ഷയായ കപ്പൂർ എറവക്കാട് വെളുത്തേടത്ത് പറമ്പിൽഫാത്തിമയാണ് ഭാരത് ജോഡോ യാത്രക്കൊരുങ്ങുന്നത്. മഹിള കോൺഗ്രസ് കപ്പൂർ മണ്ഡലംപ്രസിഡന്റായും, തൃത്താല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയായും പൊതു രംഗത്ത് സജീവമായിരുന്നു. ജവഹർ ബാലവേദിപ്രസിഡന്റ്, ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കപ്പൂർമണ്ഡലം പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എട്ട് വനിതകളിൽഒരാളായ ഫാത്തിമ ജില്ലയിൽ നിന്നുള്ള ഏക അംഗമാണ്. യാത്രയുടെ മുന്നോടിയായുള്ളപരിശീലനത്തിന് ഇന്ന് യാത്ര തിരിച്ചു. 7ന് ഉദ്ഘാടന ചടങ്ങിന് ശേഷം എട്ടിന് 150 ദിവസം നീണ്ടു നിൽക്കുന്ന യാത്ര കന്യാകുമാരിയിൽനിന്നും ആരംഭിക്കും. 12 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബി.എ ഇബ്രാഹീം ആണ്ഭർത്താവ്. ഇഷ്ഫാഖ്, ഇഫ്രത്ത് ജഹാൻ, ഫാഇസ ഇർഫാന എന്നിവർ മക്കളാണ്.
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കൂറ്റനാട് സ്വദേശി കോടതിയിൽ നിന്ന് മുങ്ങി .
പട്ടാമ്പി : പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശികുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെപട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴചുമത്തിയും ശിക്ഷിച്ചിരുന്നു. ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസൻ കേസ് പരിഗണിക്കുന്നതിനാൽകോടതിയിലെത്തിയതായിരുന്നു. ശിക്ഷാവിധി കേട്ടശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ്പറയുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച്കുറ്റപത്രം സമർപ്പിച്ചത്. അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നെന്നാണ്പോലീസ് കരുതുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
ഓണം മധുരം പദ്ധതി ജില്ലാതല ഉദ്ഘാടനം
ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള 'ഓണം മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷകബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു. ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ അളന്ന് 20,000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക്250 രൂപ വീതം 50 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടര്‍എന്‍. ബിന്ദു, കുഴല്‍മന്ദം ക്ഷീരവികസന ഓഫീസര്‍ എം.ജി. ശ്രീലത, കാഴ്ചപ്പറമ്പ് സംഘം സെക്രട്ടറിഎ. വിനോദ് കുമാര്‍, ബ്ലോക്കിലെ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍പങ്കെടുത്തു.

