/*വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍* 

*വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍* 

വനംവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഏത് സമയവും ആവശ്യവുമായിഎത്താവുന്ന രീതിയില്‍ കൂടുതല്‍ സുതാര്യമാക്കി വകുപ്പിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍നടന്നുവരുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി .കെശശീന്ദ്രന്‍ പറഞ്ഞുപോത്തുണ്ടിയില്‍നിര്‍മ്മിച്ച സംയോജിത ഫോറസ്റ്റ് ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നുമന്ത്രിപ്ലാസ്റ്റിക്ക് രഹിതവും സുരക്ഷിതവും പ്രകൃതി സൗഹൃദവും സഞ്ചാരികള്‍ക്ക് ആവശ്യമായഅടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വരും തലമുറകള്‍ക്ക് കൂടി നെല്ലിയാമ്പതി ആസ്വദിക്കുകലക്ഷ്യമിട്ടുള്ള ഇക്കോ ടൂറിസമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.

ചെക്ക്പോസ്റ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുംആധുനിക സാങ്കേതികങ്ങള്‍ഉപയോഗപ്പെടുത്തി വനമേഖലകളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനുംശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നുണ്ട്കൂടാതെ വനാശ്രിത വിഭാഗങ്ങളുടെഉന്നമനവും സാമൂഹ്യ ജീവിതവും മെച്ചപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാവുംപുതിയ പദ്ധതികള്‍ നടപ്പാക്കുകജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അവരുടെ രക്ഷകരായിവനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാറാന്‍ കഴിയണംസംസ്ഥാനത്ത് ഏഴ് സംയോജിത ചെക്ക്പോസ്റ്റുകള്‍അനുവദിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണവും പാലക്കാട് ജില്ലയിലാണ്ആനക്കട്ടിയും നെല്ലിയാമ്പതിയും.

വനാശ്രിതരെ ഉപയോഗപ്പെടുത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി സംരംഭങ്ങള്‍ആരംഭിക്കുന്നതിനും വനമേഖലയിലെ ടൂറിസം സാധ്യതകള്‍ പഠിക്കുന്നതിനുമായി ഒരു പ്രത്യേകഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന്കാലതാമസം ഉണ്ടാവുകയാണെങ്കില്‍ പ്രത്യേകമായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചുകൊണ്ട്ഇതിനാവശ്യമായ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പോത്തുണ്ടി ചെക്ക്പോസ്റ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ കെബാബു എം.എല്‍.അധ്യക്ഷനായിഎം.എല്‍.എമാരായ പി.ടി.റഹീംകെ.കെരാമചന്ദ്രന്‍ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെബിനുമോള്‍നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിലീലാമണിനെന്മാറഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെപ്രിന്‍സ്ജോസഫ്പാലക്കാട് ജില്ലാ പഞ്ചായത്തംഗം ആര്‍ചന്ദ്രന്‍നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം വിഫറൂക്ക്നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം പി.വിജയന്‍നെന്മാറ ഡി.എഫ്.സി.പിഅനീഷ്ജനപ്രതിനിധികള്‍ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.