കൊളത്തൂർ : കൊളത്തൂരില്‍ വെങ്ങാട് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത്45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവുംകവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ മലപ്പുറംജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ , ഡിവൈഎസ് പിഎം.സന്തോഷ് കുമാര്‍ , കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേകഅന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരംവട്ടിയൂര്‍കാവ് സ്വദേശിയും പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍സ്വദേശി പ്രിയാസധനത്തില്‍ പ്രവീണ്‍ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശികുറ്റിനാംകുടി സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ളവടക്കേക്കര വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട്ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊളത്തൂര്പോലീസില് വിവരമറിയിക്കുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തുംപരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലുംകാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രാജേഷ് എന്ന കൊപ്രബിജു, കടക്കല്‍ പ്രവീണ്‍,സലീംഎന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.തുടര്‍ന്ന് പ്രതികള്‍ക്ക്വേണ്ടി തിരുവനന്തപുരം,കണ്ണൂര്‍ ,ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയതില്‍ സലീമിനെആലുവ ടൗണില്‍ നിന്നും രാത്രിയില്‍ കൊപ്രബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്‌ലാറ്റില്‍ നിന്നുംപ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍നിന്നുംകസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്തതിലാണ് അങ്കമാലി,കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെപെരിന്തല്മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിഎം.സന്തോഷ് കുമാര്‍ ,കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്










