*കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരംകണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.*
കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടർ മറിഞ്ഞ് എസ് ഐ ക്കുംവിദ്യാർത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മൽ
അബ്ദുസ്സലാമിന്റെ മകൻ ഫിൽഷാദ് (17) എന്നിവർക്കാണ് പരുക്കേറ്റത്.
ഫിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരിതാലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ
കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാർത്ഥികൾസഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്കൂട്ടർ നിർത്തുകയുംചെയ്തു. നിർത്തിയ ഉടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന് അടുത്തെത്തിയ എസ് ഐസ്കൂട്ടറിൽ പിടിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്തു. അൽപ്പ ദൂരം മുന്നോട്ടു നീങ്ങിയസ്കൂട്ടർ മറിയുകയായിരുന്നു. എസ് ഐ ക്ക് കൈക്കും കാലിനും പരുക്കേറ്റു. ഫിൽഷാദിന്കൈക്കാണ് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല.










