കാക്കൂർ :
കാക്കൂർ തോട്ടിലെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ടു കുരുന്നു ജീവനുകൾഅത്ഭുതകരമായി തന്റെ ആത്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് അഭിനന്ദന പ്രവാഹം.
കാക്കൂർ കൂളിയേരിക്കൽ സാജിത് തസ്‌ലീന ദമ്പതി കളുടെ മകനും നന്മണ്ട ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിനാനാണ് ധീരമായ പ്രവർത്തനത്തിലൂടെ നാടിന്റെഅഭിമാനതാരമായത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ജിനാന്റെ ധീരമായ ഇടപെടലിന് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്.









