മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം

ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചുംസംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ്ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെആശ്വാസ ഗോൾ. തോറ്റെങ്കിലും ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ്മൊറോക്കോ മടങ്ങുന്നത്.

എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെസ്വാഗതസംഘം വട്ടംകുളത്ത് ചേർന്നു

എടപ്പാൾ : എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്വിദ്യാർത്ഥികൾക്കായി നടത്തുന്ന സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളം ജി.ജെ.ബിസ്കൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ വിവിധങ്ങളായ ചർച്ചകൾ നടന്നു വിവിധ കമ്മിറ്റികളുംരൂപവൽക്കരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, കുടുംബശ്രീപ്രവർത്തകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽകെ.പി ഗഫൂർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷതവഹിച്ച യോഗം വട്ടംകുളം പഞ്ചായത്ത് സ്റ്റാൻഡിങ് വികസന കമ്മിറ്റി ചെയർമാൻ എം.എ നജീബ്ഉദ്ഘാടനം ചെയ്തു.      എൻഎസ്എസ് കോർഡിനേറ്റർ രാജീവ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. എടപ്പാൾഗവൺമെന്റ്  ഹൈസ്കൂൾ പ്രധാനാധ്യാപിക സരോജിനി, വട്ടംകുളം ജെജെപി സ്കൂൾപ്രധാനാധ്യാപിക ബിന്ദുമോൾ, ടി.പി ഹൈദരലി, എം എ നവാബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രബിൻ നന്ദിയും പറഞ്ഞു.

നാലു കാലുമായി പെൺകുഞ്ഞ് പിറന്നു അപൂർവ്വം

നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലുകാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്.ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെനിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാംതൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.  വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണംരണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കംചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ്ധക്കഡ് പറഞ്ഞു.  മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന്ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുക.

ബൈക്ക് നിര്‍മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്.ഐ ആദരിച്ചു.

മങ്കട : സ്വന്തമായി ബൈക്ക് നിര്‍മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്.ഐ മങ്കട മേഖല കമ്മിറ്റിആദരിച്ചു.  ഡി.വൈ.എഫ്.ഐ മങ്കട മേഖല സെക്രട്ടറി അലി അക്ബർ, പ്രസിഡണ്ട് അഫ്സല്‍, യൂണിറ്റ്സെക്രട്ടറി സജീഷ്, പ്രസിഡണ്ട് തസ്ലിം, മേഖല കമ്മിറ്റി അംഗം ഷിമില്‍, ഉണ്ണി ലോക്കൽ കമ്മിറ്റിഅംഗങ്ങളായ ഹഫീദ്  ഷാഫി. മൊയ്‌ദീൻ കാക്ക, നാസർ.എന്നിവര്‍ പങ്കെടുത്തു.

തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വീട്ടമ്മ വിഷം കഴിച്ചു ; സംഭവം എടപ്പാൾനടുവട്ടത്ത്

എടപ്പാൾ: തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ. എടപ്പാൾനടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന മോഹനന്റെ ഭാര്യ സ്വർണാഭികയാണ് തൃശ്ശൂർ മെഡിക്കൽകോളേജിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച കാലത്ത് 11 മണിയോട് കൂടിയായിരുന്നു സംഭവം. വർഷങ്ങളായി എടപ്പാൾ നടുവട്ടത്ത് നടത്തിവന്നിരുന്ന ഇവരുടെ തട്ടുകട തട്ടുകട പൊളിച്ചു നീക്കാൻഎത്തിയ സമയത്തായിരുന്നു സംഭവം. ഇത് അറിഞ്ഞതോടെ അധികൃതർ പൊളിച്ച് നീക്കൽ നിർത്തിവെച്ച് തിരിച്ചുപോയി. സംഭവത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യുപ്രതിഷേധവുമായി രംഗത്തെത്തി.   കൂടിയാലോചന കൂടാതെയാണ് അധികൃതർ കട പൊളിക്കാൻഎത്തിയതെന്ന് അവർ പറഞ്ഞു. അതേസമയം മുന്നറിയിപ്പ് നൽകിയാണ് നടപടിക്രമങ്ങൾആരംഭിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. 

വർണാഭമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

എരമംഗലം: വെളിയങ്കോട്  ഗ്രാമ പഞ്ചായത്തും  കനിവ് എരമംഗലം  ചാരിറ്റബിൾ ട്രസ്റ്റും  സംയുക്തമായി    വർണ്ണ ചിറകുകൾ എന്ന നാമധേയത്തിൽ  കിളിയിൽ  പ്ലാസ  ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന  ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം  പ്രശസ്ത സിനിമാ താരം  ഗിന്നസ് പക്രു  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. കൈരളിഫിനിക്സ്  അവാർഡ് ജേതാവ്  ഹന്നമോൾ മുഖ്യതിഥിയായി. ഐ. സി. ഡി. എസ്. സൂപ്പർ വൈസ്  പി. അംബിക സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഗായകൻ  സലീംകോടത്തൂർ , ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഫൗസിയപ്പുറത്ത്  , ജില്ലാ പഞ്ചായത്ത്  മെമ്പർമാരായ എ.കെ. സുബൈർ , വി.കെ. എം . ഷാഫി , ആരിഫ നാസർ , ജെ. ആർ . എഫ്.ഹോൾഡർ  ശ്രീരാജ് പൊന്നാനി ,  ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ്പാടിയോടത്ത് , സെയ്ത് പുഴക്കര ,  കനിവ് ഭാരവാഹികളായ ജലീൽ കീടത്തേൽ , ഷമീർ വാലിയിൽ  , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ് , ഹുസ്സൈൻ പാടത്ത കായിൽ , സെക്രട്ടറി കെ. കെ. രാജൻ , ബ്ലോക്ക് മെമ്പർമാരായ പി. റംഷാദ് ,പി. നൂറുദ്ധീൻ , പി. അജയൻ ,  രാഷ്ട്രീയ , പരിവാർ , വീൽ ചെയർ , സംഘടന പ്രതിനിധികളായ കെ. എം. അനന്തകൃഷ്ണൻ , ഷമീർ ഇടിയാട്ടേൽ , ടി. ഗിരിവാസൻ ,  ടി. ബി. ഷമീർ , കെ. രാമക്യഷ്ണൻ കെ.എ. ജമാൽ , സമദ് മാനാത്ത് പറമ്പിൽ , അബൂബക്കർ എച്ച് . ഐ. ജോയ് ജോൺ കുടുംബശ്രീ ചെയർപേഴ്സൺ  പുഷ്പലത , അങ്കൺവാടി , ആശപ്രതിനിധികളായ പി.പി. റംല, ഇ .സുലൈഖ സൈക്കോളജിസ്റ്റ് സിത്താര , സെക്കീർ കിളിയിൽ , നോബിൾ  അബ്ദുറഹിമാൻ  ,   ആയിഷ ടീച്ചർ സെപ്ക്ട്രം , പ്രജോഷ് മാസ്റ്റർ , യു. ആർ .സി.തുടങ്ങിയവർസംസാരിച്ചു . കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം  കലി പെരുമ്പടപ്പിന്റെ  നാടൻ പാട്ടും അരങ്ങേറി . കലാപരിപാടികളിൽ പങ്കെടുത്ത 120 വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നല്കി . ആടിയും , പാടിയും , വർണ്ണ ശബളമായി നടത്തപ്പെട്ട കലോഝവനത്തിന് സമാപനം കുറിച്ച്  ബാന്റ്വാദ്യങ്ങളോടെ നടത്തപ്പെട്ട ഘോഷയാത്രക്ക് ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ റസ്ലത്ത് സെക്കീർ , കെ. വേലായുധൻ , താഹിർതണ്ണിത്തുറക്കൽ , സബിത പുന്നക്കൽ , റമീന ഇസ്മയിൽ , സുമിത രതീഷ് , ഹസീന ഹിദായത്ത് , പിപ്രിയ ,  ഷരീഫ മുഹമ്മദ് , പി. വേണുഗോപാൽ , കനിവ് പ്രവർത്തകരായ നിസാർ പുഴക്കര , വി.കെ. എം. അശറഫ് , കെ.വി. നൗഷാദ് , കേബിൾ മുത്തു ഷാജി വാഴക്കാടൻ , സിയാൻ മുഹമ്മദലി ,  തുടങ്ങിയവർ നേത്യത്വം നല്കി . 

പാലക്കാട് ന​ഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.

പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ്മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശിസാലുവാണ് ബസിന്റെ ഉടമസ്ഥൻ.  ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‌‍വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക്ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെസിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്.  സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.

വളയംകുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് അപകടം; .യാത്രക്കാർഅത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം: വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായിമറിഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന്മണിയോടെയാണ് അപകടം. കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതികാലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർനിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

ചരിത്രം എഴുത്തിലെ രാഷ്ട്രീയം”സെമിനാറും സംവാദവും  പന്താവൂരിൽ നടന്നു.പരിപാടി പൊന്നാനിഎംഎൽഎ – പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

ചങ്ങരംകുളം: പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിന്റെ ആഭിമുഖ്യത്തിൽ "ചരിത്രം എഴുത്തിലെരാഷ്ട്രീയം" എന്ന വിഷയത്തിൽ നടത്തിയ സെമിനാറും സംവാദവും  പന്താവൂർ ക്രിയേറ്റ് ഹിൽസിൽവച്ച് നടന്നും . പരിപാടി പൊന്നാനി എംഎൽഎ - പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ്കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രൊഫസർ എം. എം നാരായണന്റെ "മാറ്റി എഴുതപ്പെട്ടചരിത്രം"പ്രൊഫസർ റിഹാസ് പൂലാമന്തോളിന്റെ "അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം,ദേശചരിത്രകാരൻ സി അഷറഫിന്റെ "പൊന്നാനിയുടെ ചരിതം,കെ. പി. രാജന്റെ  "മാറഞ്ചേരിയുടെചരിതം" എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിച്ചു.അടാട്ട് വാസുദേവൻ, മണികണ്ഠൻപൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ  പങ്കെടുത്തു. 

കെ.പി.എസ്‌.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.

എടപ്പാൾ: കെ.പി.എസ്‌.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസജില്ലാ പരിധിയിലുള്ള എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ അധ്യാപകരെപങ്കെടുപ്പിച്ച് കൊണ്ട് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ സെവൻസ് ഫുട്ബോൾടൂർണമെന്റിൽ പൊന്നാനി ഉപജില്ല ജേതാക്കളായപ്പോൾ തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. അധ്യാപികമാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ലവിജയികളായി. തിരൂർ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ്ഉദ്‌ഘാടനം ചെയ്തു. മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ അജിത് കുമാർ സമ്മാന ദാനം നിർവഹിച്ചു. ടി.വി രഘുനാഥ്, റവന്യു ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ, ട്രഷറർ മനോജ്‌ കുമാർ, സിബിതോമസ്, ഷഫീഖ്, എം.പി മുഹമ്മദ്, എം.കെ.എം അബ്ദുൽ ഫൈസൽ, സി.പി ഷറഫുദ്ധീൻ, സി.എസ് മനോജ്, ബെന്നി തോമസ്, രാമകൃഷ്ണൻ, സജീവ് പി.ജി, ദീപ ലാസർ, നൂറുൽ അമീൻഎന്നിവർ പ്രസംഗിച്ചു.