എടപ്പാൾ : ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിക്കൊണ്ട് എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വെളിച്ചം 2022 എന്ന പേരിൽ നടത്തിയസപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം വട്ടംകുളം ജി.ജെ.ബി സ്കൂളിൽ വച്ച് നടന്നു. വിദ്യാർത്ഥികൾക്ക് ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഹരിക്കെതിരെയുള്ള സന്ദേശജാഥയും നടത്തി. ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം നടത്തിയും ക്യാമ്പ് മാതൃകയായി. കൂടാതെബഡ്സ് സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉപകരണങ്ങൾ വിറ്റഴിക്കുന്നതിനും അഗ്രികൾച്ചർമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരം സന്ദർശിച്ച് അടുക്കളത്തോട്ടംനിർമ്മിക്കുകയും പ്രായമായ ആളുകളെ സന്ദർശിച്ച് അവർക്കുള്ള ആശ്വാസം നൽകുകയും ഇന്ത്യൻഭരണഘടന എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും, വാനനിരീക്ഷണംസംഘടിപ്പിക്കുകയും അങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നടന്ന ഏഴുദിന എൻഎസ്എസ് വിദ്യാർഥികളുടെ ഈ സഹവാസ ക്യാമ്പ് ഇന്ന് അവസാനിച്ചു. സമാപനസമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു.










