പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറിസ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും ‘അക്ഷരപ്പുലരി‘. ക്രിസ്മസ്അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം.
കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്നലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെസഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ് കോളജ്ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലനപരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.










