/ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി  അഞ്ച് വർഷത്തിന് ശേഷം  പിടിയിൽ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി  അഞ്ച് വർഷത്തിന് ശേഷം  പിടിയിൽ

അടൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അടൂർ  പഴകുളംഅജ്മൽ ഭവനിൽ ഷഫീഖ് (48) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

 2017ലാണ് ഷഫീഖ് ഭാര്യയായ റജീനയെ കുത്തി കൊലപ്പെടുത്തിയത്‌.

തുടർന്ന് ഇയാളെ പോലീസ്  അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്ത് എങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽപോകുകയായിരുന്നു

വർഷങ്ങളായി ബന്ധുക്കളെയോസുഹൃത്തുക്കളെയോ  പ്രതി ബന്ധപ്പെടാതിരുന്നില്ല.

കണ്ടെത്താൻ  കഴിയാതായതോടെകോടതി വിചാരണയും തടസ്സപ്പെടുട്ടു .

തുടർന്ന്   ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി  വാറൻ്റ് പുറപ്പെടുവിക്കുകയുംപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും  ചെയ്തിരുന്നു

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻറെ നിർദ്ദേശ പ്രകാരംഅടൂർഡി.വൈ.എസ്.പി ആർ.ബിനു , പത്തനംതിട്ട ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.വിദ്യാധരൻഎന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണംആരംഭിച്ചിരുന്നു

പ്രതി ഏർവാടിയിലുംബീമാപള്ളിയിലും ഉണ്ടെന്ന  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽദിവസങ്ങളോളം  സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻസാധിച്ചിരുന്നില്ല

അഞ്ചുതെങ്ങ്പൂന്തുറവിഴിഞ്ഞംഅഴീക്കൽ എന്നിവിടങ്ങളിലെ കടപ്പുറങ്ങളിൽ അന്വേഷണംനടത്തിയതിൽ ഇതേ രൂപ സാദൃശ്യമുള്ള ഒരാളിനെ  തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷൻപരിധിയിൽപെട്ട പെരുമാതുറ എന്ന സ്ഥലത്ത് കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘംഇവിടെയെത്തി ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

പിന്നീട് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ കയറിയഅന്വേഷണ സംഘം ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം  പ്രതിയുടെസാന്നിദ്ധ്യം  തിരിച്ചറിഞെങ്കിലും . ഇയാൾ പുലർച്ചെ കടലിൽ പണിക്കു പോകുകയുംരാത്രികാലങ്ങളിൽ മാത്രം കരയിൽ എത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക  ബുദ്ധിമുട്ടായതിരുന്നു.

 തുടർന്ന് കോളനിവാസികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥർ  പ്രതിജോലി കഴിഞ്ഞ് കരയിൽ എത്തിയ സമയം അറസ്റ്റ് ചെയ്യുകയായിരുന്നു

ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡിസബ് ഇൻസ്‌പെക്ടർ മനീഷ്.എം,, സിവിൽ പോലീസ്ഓഫീസർമാരായ സൂരജ്സതീഷ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.