പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ മിഴി തുറന്നു

എടപ്പാൾ: എടപ്പാൾ പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ കണ്ണ് തുറക്കൽമലബാർ ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് എം.ആർ മുരളി നിർവഹിച്ചു. പത്മശ്രീ മട്ടന്നൂർശങ്കരൻകുട്ടി മാരാർ, മേൽശാന്തി പി.എം മനോജ്‌ എംബ്രാന്തിരി, മാനേജിങ് ട്രസ്റ്റി കെ.എം പരമേശ്വരൻനമ്പൂതിരി, ഡോ.കൃഷ്ണൻ ചട്ടിക്കൽ, മാധവൻ കൊച്ചിരാത്തേൽ, വിജയൻ എന്നിവർ സംബന്ധിച്ചു. 

കൂറ്റനാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.

കൂറ്റനാട്: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീ പടർന്ന് കത്തിനശിച്ചു.പട്ടാമ്പി കൂറ്റനാട് പാതയിൽവാവനൂർ പെട്രോൾ പമ്പിന് മുൻവശമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റാ എയ്സ് വാഹനം കത്തിനശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെതാണ്വാഹനം.ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.നാട്ടുകാരും ഫയർ ഫോഴ്‌സ് യൂണിറ്റുംഎത്തിയാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരിപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മാരത്തോൺ സംഘടിപ്പിച്ചു

എടപ്പാൾ: ജനുവരി 12 വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച  മലപ്പുറം ജില്ലാ കമ്മിറ്റി തവനൂർ മണ്ഡലത്തിൽ കാളാച്ചാൽ മുതൽ എടപ്പാൾ വരെ മാരത്തോൺസംഘടിപ്പിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ച പരിപാടിയുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽസെക്രട്ടറി സുബിത്ത് സ്വാഗതം പറഞ്ഞു.യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സജിത്ത്,  സെക്രട്ടറിമാരായ സുധൻ,ലതിക എന്നിവർ സംസാരിച്ചു

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് കാൻസർ ബോധവൽക്കരണ ക്യാമ്പ്സംഘടിപ്പിച്ചു.

ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും തലശ്ശേരി മലബാർ കാൻസർസെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പുംസ്തനാർഭുതവും ഗർഭാശയ ക്യാൻസറും സ്വയം കണ്ടെത്താനുള്ള ഡമോൺസ്ട്രേഷനും നടന്നു. പ്രസിഡണ്ട്  പി.പി.എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്തഫചാരുപറമ്പിൽ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ.ഫിൻസ് ഫിലിപ്പ്, ഡോ.നീതു എന്നിവർ ക്ലാസെടുത്തു. വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് എം.വി ഫാത്തിമ്മ ഏറ്റുവാങ്ങി. പി.കെ അബ്ദുള്ളക്കുട്ടിസ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു. 

എടപ്പാളിൽ മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.

എടപ്പാൾ: എടപ്പാൾ - പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും സ്കൂട്ടറുംതമ്മിൽ അപകടം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെനാട്ടുകാർ വട്ടംകുളത്ത് വെച്ച് തടഞ്ഞുപിടിച്ചു. പരിക്കുപറ്റിയവരിൽ ഒരാളെ എടപ്പാൾ ഹോസ്പിറ്റലിലെപ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്. 

ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാളിൽ ചേർന്നു.

എടപ്പാൾ: ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാൾസി കെ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരുണൻ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനയുടെ   സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള  സമ്മാനദാനംസംസ്ഥാന ജനറൽ സെക്രട്ടറി അമാനുള്ള ഉള്ളണം മോഹനൻ കോട്ടക്കൽ എന്നിവർ ചേർന്ന്നിർവഹിച്ചു.  എടപ്പാൾ മേഖല കമ്മിറ്റിയുടെ യൂണിഫോം വിതരണം എടപ്പാൾ പഞ്ചായത്ത് അംഗം  ശ്രീ ദേവദാസ്നിർവഹിച്ചു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബസ് ഓണേഴ്സ് സെക്രട്ടറി യുകെമുഹമ്മദ്, അഭിലാഷ് തിരൂർ, മെഹബൂബ്, അനിൽ വളാഞ്ചേരി എന്നിവർ സംസാരിച്ചു. മേഖലപ്രസിഡൻ്റ് പ്രശാന്ത് സ്വാഗതവും ജയൻ നന്ദി പറഞ്ഞു. 

11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി.

മലപ്പുറം: 11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011-ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ…

പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു.

പെരിന്തല്‍മണ്ണ: പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടിപോലീസ് അറസ്റ്റു ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കാട്ടുരായില്‍ വീട്ടിലെ ബാലകൃഷ്ണന്‍ (37), കണ്ണാത്തിയില്‍ ബാബുമോന്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

കെ സി ഇ എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

എടപ്പാൾ: സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് കളക്ഷൻ ഏജന്റുമാർക്ക്  നൽകേണ്ടകുടിശ്ശിക ഇൻസെന്റിവ്‌ ഒരു വർഷമായി നൽകുന്നില്ലെന്നും 50 രൂപ 30 രൂപയാക്കി മുൻകാലപ്രാബല്യത്തിൽ കുറച്ചെന്നും ആരോപിച്ച് കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരംപൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു.   താലൂക്കിലെ 4 കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് മാറഞ്ചേരിയിൽ നൂറുദ്ധീൻ പി, സോമവർമ, ബജിത്ത്എന്നിവരും എടപ്പാളിൽ കെ.സുരേന്ദ്രനാഥ്, ടി.വി ഷബീർ എന്നിവരും ചങ്ങരംകുളത്ത് സവിത പി, ഫൈസൽ സ്നേഹനഗർ, ദിനേശൻ എന്നിവരും വട്ടംകുളത്ത് സുനിൽ എ.വി, ശശീന്ദ്രൻ പി.വി, രഞ്ജുഷ, ജാസിയ ടി.പി, വിജയനന്ദ് എന്നിവരും നേതൃത്വം നൽകി. 

ലഹരിക്കെതിരെ ബോധവൽക്കരണം ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളിൽ നിന്ന് തുടങ്ങണം; എഖാലിദ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.

ചങ്ങരംകുളം: പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും, ചങ്ങരംകുളംജനമൈത്രി പോലീസിൻ്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ലഹരിബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചങ്ങരംകുളം സബ്ഇൻസ്പെക്ടർ ഓഫ് പോലീസ് എ.ഖാലിദ്.  സ്വന്തം വീടുകളിലെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആദ്യ ചലനം വീടുകളിൽ നിന്ന്തുടങ്ങുകയും പിന്നീട് സമൂഹത്തിൽ നടക്കുന്ന ലഹരിക്കെതിരെ ശബ്ദമുയർത്തണമെന്നും എ.ഖാലിദ്ബോധവൽക്കരണ ക്ലാസിൽ ഉദ്ബോധിപ്പിച്ചു. മൂന്ന് അംഗൻവാടികളുടെ കീഴിലെ പ്രദേശങ്ങളിലെകുട്ടികളും രക്ഷിതാക്കളുമാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ചടങ്ങിൽ പന്താവൂർഅംഗൻവാടി അധ്യാപിക സത്യ .വി . അദ്ധ്യക്ഷത വഹിച്ചു. കാളാച്ചാൽ  അംഗൻവാടി അദ്ധ്യാപികരജിമോൾ ഇ പി. നന്ദി രേഖപ്പെടുത്തി. കക്കിടിക്കൽ അംഗൻവാടി  അദ്ധ്യാപിക. പ്രീത വി.പി, എ.എൽ.എം.എസ്.സി മെമ്പർ  കണ്ണൻ പന്താവൂർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ എന്നിവർപ്രസംഗിച്ചു.