തേങ്ങ തലയിൽ വീണ് യുവതി മരിച്ചു.

മലപ്പുറം:പൊന്നാനി തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനിഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ്ചികിത്സയിലിരിക്കെ മരിച്ചത്.

ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര്‍ ദൂരെ അടുത്ത മോഷണം; മല്ലിക എന്നവനജകുമാരി ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽകഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെപാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻപരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി  കടയിൽ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന്മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.  ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്‍റെസ്വർണമാല  എന്നിവ  മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെകേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു.

തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇല കുറ്റിപ്പുറം എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ പരിരക്ഷാ  അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. മറവഞ്ചേരി റിഫാപാലസിൽ നടന്ന സ്നേഹതീരം സ്നേഹ സംഗമം ഡോ.കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്ശിവദാസ്, നിഷ, വിമൽ, ധനലക്ഷ്മി, സബിൻ ചിറക്കൽ, ഡോ.വിജിത്ത്, ശിവകുമാർ, നജീബ്, ഷംനതുടങ്ങിയവർ സംബന്ധിച്ചു. 

ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം നടന്നത്. വെള്ളിമൂങ്ങയിൽ ഉണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58), ബുള്ളറ്റ്യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളംപോലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്. 

സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലകളിലെ സംസ്കൃത അധ്യാപകർക്കായിഏകദിന പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ ബി ആർ സി ബി പി സി ബിനീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ  ഉപജില്ല ഓഫീസർ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിന് ശിവകുമാർ മാസ്റ്റർ, സുധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. 

പ്രവാസദളം ഗ്രൂപ്പും ഏബിൾക്യൂറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി പ്രവാസദളം ഗ്രൂപ്പും ചങ്ങരംകുളം ഏബിൾക്യൂർ മെഡിക്കൽസെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.തെക്കുമുറി സിറാജുൽ ഹുദാമദ്രസ യിൽ നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ അസ്ഹനി ഉദ്ഘാടനം ചെയ്തു.ഹമീദ്ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.യാഹുദ്ധീൻ പള്ളിക്കര സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സാദിക്നെച്ചിക്കൽ,കെഎം ഷൗക്കത്തലി,കെഎസ് ബഷീർ,ലത്തീഫ് കെവി,ദാവൂദ് കെകെ,ഇർഷാദ്കെവി,സുധിർ കെഎം തുടങ്ങിയവർ നേതൃത്വത്തം നൽകി 

പ്രേം നസീർ പുരസ്‌കാര ദാനം ചങ്ങരംകുളത്ത് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രഥമ 'പ്രേംനസീർ പുരസ്കാരം' 07.02.2023 ചൊവ്വാഴ്ച്ച വൈകീട്ട്‌ 6 മണിക്ക് ചങ്ങരംകുളത്ത് വച്ച് നടൻ ലുക്ക്മാൻ അവറാന്സമ്മാനിക്കും. സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചങ്ങരംകുളംഇന്ദിരാഭവനില്‍ ചേര്‍ന്ന് സംഘാടക സമതി രൂപീകരണ യോഗം സംസ്കാര സാഹിതി ജില്ലചെയര്‍മ്മാന്‍ റിയാസ് മുക്കോളി,ഉദ്ഘാടനം ചെയ്തു. എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല സി ഹരിദാസ് ex MP, സമദ് മങ്കട എന്നിവർ മുഖ്യ രക്ഷാധികാരികളും പിടി അജയ്മോഹൻചെയർമാനും ആയ 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത. യോഗത്തില്‍ പ്രണവം പ്രസാദ് അധ്യക്ഷം വഹിച്ചു. സിദ്ധീഖ് പന്താവൂർ, കെഎം അനന്തകൃഷ്ണൻ മാസ്റ്റർ, അടാട്ട്വാസുദേവൻ, നാഹിർ ആലുങ്ങൾ, പിടി അബ്ദുൽ ഖാദർ, കെ മുരളീധരൻ, കാരയിൽ അപ്പു, ഹുറൈർ കൊടക്കാട്ട്,ഇടവേള റാഫി തുടങ്ങിയവർ സംസാരിച്ചു. 

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവംഎടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ

ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകിവിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർഅറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22) ഐലക്കാട് നരിയം വളപ്പിൽകിരൺ(21)തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22) ഐലക്കാട് കോട്ടമുക്ക്സ്വദേശി കോരംകുഴിയിൽ തുഫൈൽ(23)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒതളൂർസ്വദേശിനി മരിച്ചു

ചങ്ങരംകുളം: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒതളൂർ സ്വദേശിയായവീട്ടമ്മ മരിച്ചു. ഒതളൂർ സ്വദേശി തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45) ചികിത്സയിൽ ഇരിക്കെമരിച്ചത്.എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യയാണ് മരിച്ച സതീദേവി.കഴിഞ്ഞ ദിവസംവൈകിട്ട് അഞ്ചുമണിയോടെയാണ് പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ചിരുന്ന സ്കൂട്ടിയും പാലക്കാട്ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.തൃശ്ശൂരിലെസ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സതീദേവിവ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം വെള്ളിയാഴ്ചപോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.സ്നേഹ,സച്ചിൻ എന്നിവർ മക്കളാണ്. 

പെരുമ്പിലാവില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ഗുരുതരപരിക്ക്

പെരുമ്പിലാവ്: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായിപരിക്കേറ്റു.ചങ്ങരംകുളം ഒതളൂർ സ്വദേശിനിയായ തെക്കേപ്പാട്ട് പുതുവീട്ടിൽ സതീദേവിക്കാണ്പരിക്കേറ്റത്.പട്ടാമ്പി റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അപകടം.പാലക്കാട് ഭാഗത്തേക്ക്പോകുന്ന ബസ്സാണ് പഴയ ചന്ത റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് കടന്ന സ്കൂട്ടിയിൽ ഇടിച്ചത്.  പരിക്കേറ്റ യുവതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽതൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.