/വീട്ടിലെത്താനുള്ള ധൃതിനിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു

വീട്ടിലെത്താനുള്ള ധൃതിനിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു

കാസര്‍കോട്പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചുകാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്ഇന്ന് (ബുധനാഴ്ചവൈകിട്ട് നാലരമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചുകടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ട്രെയിൻ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നുമൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തിഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.