ചങ്ങരംകുളം : കോക്കൂർ എ എച്ച് എം ജി എച്ച് എസിലെ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം “ഒത്തുകൂടാം ഒത്തിരി നേരം” എന്ന പേരിലാണ് നടത്തിയത്. 2009-10 കാലഘട്ടത്തിൽ സ്ക്കൂളിൽ പഠിച്ച വിദ്യാർഥികളും, അധ്യാപകരും, അവരുടെ കുടുംബവുംപരിപാടിയിൽ പങ്കെടുത്തു. രാവിലെ സ്ക്കൂൾ സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പരിപാടികൾആരംഭിച്ചത്. ചടങ്ങിന് സൻസിയ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഫാരിസ് പാവിട്ടപ്പുറംഅധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ.വിഷഹീർ നിർവഹിച്ചു.
വെൽഫെയർ കമ്മറ്റി ചെയർമാൻ അഷ്‌റഫ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഇക്കാലയളവിൽസ്കൂളിൽ പഠിക്കുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത സഹപാഠികളായ അബൂബക്കർ, മുബഷിറ, ഷഹർബാൻ എന്നിവരെ അനുസ്മരിച്ചു. അദ്ധ്യപകരെയും ആ കാലയളവിൽ സ്‌കൂളിന്സമഗ്ര സംഭാവനകൾ നൽകിയ മാധ്യമ പ്രവർത്തകരായ റസാഖ് അരിക്കാട്, ദാസ് കോക്കൂർ, ഷാഫിചങ്ങരംകുളം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനോടനുബന്ധിച്ച്ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ചടങ്ങിൽ പ്രഖ്യാപിച്ചു. അധ്യാപകർ, സാമൂഹികസാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പൂർവ്വവിദ്യാർഥികളുടെയും, കുട്ടികളുടേയും കലാപരിപാടികൾ അരങ്ങേറി. ആഷിഫ് കോക്കൂർ, പി എഅൻഷാദ്, ഷാക്കിർ കോഴിക്കര, മാജിദ് വളയംകുളം, കെ.എച്ച് റമീഷ, ജിൻസി എന്നിവർസംസാരിച്ചു.










