ചങ്ങരംകുളം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ എടപ്പാൾ ഏരിയാകമ്മിറ്റിയംഗമായിരുന്ന വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം സി.പി.ഐ.എംനന്നംമുക്ക് ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. പതിനേഴ് ബ്രാഞ്ചുകളിലും പതാക ഉയർത്തിപ്രഭാതഭേരികൾ നടന്നു. വൈകീട്ട് 5 മണിക്ക് മൂക്കുതലയിൽ നടന്ന പൊതുയോഗംവി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനംചെയ്തു. റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി.
എം.അജയഘോഷ് സ്വാഗതവും പി.എ.അക്ഷയ് നന്ദിയും രേഖപ്പെടുത്തി.പി.വിജയൻ,ഇ.വി.അബ്ദുട്ടി, മിസിരിയ സെയ്ഫുദീൻ, ടി.കോമളം,കെ.വേലായുധൻ, ഷാജഹാൻ.കെ.എ
എന്നിവർ അഭിവാദ്യങ്ങൾ നടത്തി.










