/പാലിയേറ്റീവ് ക്ലിനി്കിന് വീൽചെയർ സമ്മാനിച്ചു.

പാലിയേറ്റീവ് ക്ലിനി്കിന് വീൽചെയർ സമ്മാനിച്ചു.

ഇരുമ്പിളിയം.. എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ ആയപവിത്ര ബി കെ സ്നേഹനിധിയിലൂടെ ഫണ്ട് സ്വരൂപിച്ച് ഇരുമ്പിളിയം പഞ്ചായത്തിലെ ജീവനിപാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ നൽകി മാതൃകയായിതനിക്ക് ഓണത്തിനുംവിഷുവിനും കൈനീട്ടമായി കിട്ടിയ തുക സ്വരൂപിച്ച് വെച്ചാണ് പവിത്ര ബാലകൃഷ്ണൻ വീൽചെയറിനുവേണ്ടിയുള്ള പണം കണ്ടെത്തിയത് ഉദ്യമത്തിൽ സ്കൂളിലെ മറ്റ് എൻഎസ്എസ്വളണ്ടിയേഴ്സിന്റെ സഹകരണവും ഉണ്ടായിരുന്നുസ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽപിടിഎ പ്രസിഡൻറ് സുരേഷ് മലയത്ത് ജീവനി പാലിയേറ്റീവ് പ്രതിനിധികളായ ബാവ അയ്യൂബ്എന്നിവർക്ക് വീൽചെയർ കൈമാറിജീവകാരുണ്യ പ്രവർത്തകനും കൊളത്തൂർ വാർത്ത സീനിയർഅഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ടിന്റെ മകളാണ് പവിത്ര . ഏഴു വർഷമായി പവിത്ര  ഓണത്തിൽ നിന്ന് സ്നേഹനിധി എന്ന പേരിൽ പാലിയേറ്റീവിന് സഹായധനം കൈമാറുന്നു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന്റെഅധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ സി എം ഫിറോസ് ആണ്ചടങ്ങിൽ അധ്യാപകരായഷറഫുദ്ദീൻഷാഹിന എം വി ,സൈതലവി  പി ,കെ  തങ്കമണിസുധീർ വിമുഹ്സിൻ നിയാസ് , ഹക്കീം വി .പി എന്നിവർ പങ്കെടുത്തു.