കുറ്റിപ്പുറം: ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുപുറമെ സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ വെള്ളാഞ്ചേരിയിലെഎആർഡി101 നമ്പർ റേഷൻ കടയിൽ നടപ്പിലാക്കി. ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി.തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം പത്മജ, രാഷ്ട്രീയ…
എസ്എഫ്ഐ ജില്ലാ സമ്മേളനം; എടപ്പാളിൽ വിളംബര ജാഥ നടത്തി
എടപ്പാൾ: എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ജാഥയിൽ നിരവധി പ്രവർത്തകർപങ്കെടുത്തു. മെയ് 29,30,31 തീയതികളിലായി താനൂരിലാണ് സമ്മേളനം. സമ്മേളനം കോടിയേരിബാലകൃഷ്ണൻ നഗറിലും ( വൈലത്തൂർ പാർക്കിംഗ് ഗ്രൗണ്ട്) പ്രതിനിധി സമ്മേളനം സൈതാലി, മുഹമ്മദ് മുസ്തഫ നഗറിലും ( മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം)നടക്കും.
*മഅദനിയുടെ ജീവ രക്ഷക്ക് കർണ്ണാടക* *സർക്കാർ പ്രഥമ പരിഗണന നൽകണം -കാരാട്ട് റസാഖ്*
കോഴിക്കോട്: - അന്യായമായ വേട്ടയാടലിലൂടെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്ന അബ്ദുൽനാസർ മഅദനിയുടെ ജീവരക്ഷക്ക് നിയുക്ത കർണ്ണാടക സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന്മുൻ എം.എൽ.എ. കാരാട്ട് റസാഖ് ഫാസിസത്തിനും ഭരണകൂട ഭീകരതക്കും എതിരായി വൻ വിജയം നേടിയ കോൺഗ്രസ് സർക്കാരിന്ഇതിന് ബാധ്യത ഏറെയാണ് ന്യുനപക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലർത്തുന്നസാഹചര്യത്തിൽ നിയുക്ത കർണ്ണാടക സർക്കാർ മഅദനിയടക്കമുള്ള ഇരകളോട് നീതിപുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള സിറ്റിസൺ ഫോറം ഫോർ മഅദനി ഉത്തര മേഖലാ യോഗം ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
കുന്നംകുളം : ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽപ്രചരിപ്പിച്ച് ഭർത്താവ്. എരുമപ്പെട്ടിയിലാണ് സംഭവം. ഭർത്താവ് മണ്ടംപറമ്പ് കളത്ത് വീട്ടിൽ സെബി(33) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷംമുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവുംകുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെമദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.
കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു.
പന്നിപ്പാറയിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24)യാണ്മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായിപരിക്കേറ്റ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലാണ് അപകടം. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂട്ടറില്‍വരുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യംസമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചു. ഒരാഴ്ച മുമ്പാണ്ഇവരുടെ വിവാഹം നടന്നത്. അപകടത്തിനിടയാക്കിയ കാര്‍ കാസര്‍കോട് ടൗണ്‍ പൊലീസിന്റെനേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.
മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ, പിടിയിൽ
തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതിപിടിയിൽ. വയോധികയുടെ മരുമകളെയാണ് പൊലീസ് പിടികൂടിയത്. വാസന്തി (63) യെയാണ് മകൻ്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. മർദ്ദനത്തിൽതലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. രണ്ടാമത്തെ മകന്റെ ഭാര്യയാണ്സുകന്യ. മദ്യപാനിയായ മകൻ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നതാണെന്ന്ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാൽ തല്ലിയൊടിച്ചത്.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടുന്ന വ്യാജ ഡോക്ടർ പിടിയിൽ.
കൽപ്പറ്റ: ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകിഅവരുടെ പൈസയും സ്വർണവും കൈക്കലാക്കി അടുത്ത ഇരയെ തേടി പോകുന്ന വ്യാജ ഡോക്ടറെകൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിച്ചു വരവെ പോലീസ് കസ്റ്റഡിയിൽ എടുത്ത്അറസ്റ്റ് ചെയ്തത്.. അപ്പോളോ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർആണെന്നും ഡോക്ടർ സുരേഷ് കുമാർ, ഡോക്ടർ സുരേഷ് കിരൺ, ഡോക്ടർ കിരൺ കുമാർഎന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാൾ ആളുകളെ പറ്റിച്ചു കൊണ്ടിരുന്നത്.
യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ്ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി
ചാലിശ്ശേരി : യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി. പ്രതീക്ഷ പെയിൻ & പാലിയേറ്റീവിന്റെഐ.പി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടികെ.പി.സി.സി വൈസ് പ്രസിഡന്റും, മുൻ തൃത്താല എം.എൽ.എയുമായ വി.ടി ബൽറാംക്ലിനിക്കിലേക്ക് ആവശ്യമായ ഒരു മാസത്തെ മരുന്നുകൾ സംഭാവനയായി നൽകി. പ്രതീക്ഷരക്ഷാധികാരി ഡോക്ടർ വി.സേതുമാധവൻ മരുന്ന് ഏറ്റുവാങ്ങി.
തിരുത്ത് അംഗനവാടി കെട്ടിടം നാടിന് സമർപ്പിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ചതിരുത്ത് അംഗനവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി റാബിയസ്വാഗതം പറഞ്ഞ പരിപാടിയിൽ പതിമൂന്നാം വാർഡ് മെമ്പർ സുഹൈല അഫീഫ്, പ്രഭാകരൻ നടുവട്ടം, ഡോ.അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. സതി ടീച്ചർ നന്ദി പറഞ്ഞു.
പട്ടാമ്പിയില്‍ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
പട്ടാമ്പി: പട്ടാമ്പി വളളൂരില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കൊട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12),മലപ്പുറംപേരശന്നൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്. ഞായറാഴച ഉച്ചയോടെയായിരുന്നു സംഭവം. പത്തോളം കുട്ടികൾ കുളിക്കാനിറങ്ങിയിരുന്നു. ഇതിൽരണ്ട് കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് കുട്ടികളെചെളിയിൽ താഴ്ന്ന് മുങ്ങിയ നിലയിൽ കണ്ടെത്തിയത്.










